തലച്ചുമട് ജോലി മാനുഷിക വിരുദ്ധം: തുടരുന്നത് ശരിയല്ല,നിരോധിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി
എറണാകുളം: തലച്ചുമട് ജോലി മാനുഷിക വിരുദ്ധമൈന്ന് ഹൈക്കോടതി.ചുമടെടുപ്പിക്കുന്ന രീതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.മറ്റ് രാജ്യങ്ങളില്‍ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്താവന.
രാഷ്ട്രീയ വിധേയത്വം വച്ച് ആര്‍ക്കും ലോഡിംഗ് തൊഴിലാളിയാകാം. പിന്നെ തോന്നിയ പോലെ എന്ത് അക്രമവും കാണിക്കാം എന്നതാണ് അവസ്ഥ. മെഷീന് ജോലി ചെയ്യുന്നു, ചിലര്‍ നോക്കുകൂലി പറ്റുന്നു. ഇതെന്ത് രീതിയെന്നും കോടതി ചോദിച്ചു.
നോക്കുകൂലി ഒരു മാനുഷിക വിരുദ്ധമായ ജോലിയല്ലേയെന്ന് കോടതി ചോദിച്ചു. ആരുടെയൊക്കെയോ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ഈ രീതി തുടരുകയാണ്. മെഷീനുകള്‍ ചെയ്യേണ്ട ജോലി മനുഷ്യന് ചെയ്യേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു
തലച്ചുമടെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. യന്ത്രങ്ങള്‍ ഇല്ലാത്ത കാലത്തേതാണ് ഈ രീതിയെന്നും ഇനിയും ഇത് തുടരരുതെന്നും കോടതി പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ചുമട്ട് തൊഴിലാളികള്‍ അങ്ങിനെ തന്നെ തുടരണമെന്നത് ചിലരുടെ ആഗ്രഹമാണെന്നും ഇതിന് പിന്നില്‍ സ്വാര്‍ത്ഥതാത്പര്യങ്ങളാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."