HOME
DETAILS

ഓണ്‍ലൈനിലെ വ്യാജ പരസ്യങ്ങള്‍; കെണിയൊരുക്കുന്ന ഓഫറുകളും നിരവധി; പുതിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കി കേരള പൊലിസ്

  
Web Desk
April 21 2024 | 16:04 PM

kerala police warns against online fraud advertisement

സാമൂഹ്യ മാധ്യമങ്ങളിലെ തട്ടിപ്പ് പരസ്യങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി കേരള പൊലിസ്. വ്യാജ ഓഫര്‍ നല്‍കി കാറുകള്‍, ഗൃഹോപകരണങ്ങള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി കേരള പൊലിസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരില്‍ പരസ്യങ്ങള്‍ നിര്‍മിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, കേടായതും, വ്യാജവുമായ വസ്തുക്കള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നതും ഇത്തരക്കാരുടെ സ്ഥിരം ലക്ഷണമാണ്. കുറഞ്ഞ വിലയില്‍ സാധനം ലഭ്യമാകുമെന്ന് കണ്ട് പലരും കണ്ണടച്ച് പണം നല്‍കുകയും ചെയ്യുന്നു. ലോകത്തിന്റെ വിവിധ ഭാഷകളില്‍ അവ്യക്തവും തെറ്റുകള്‍ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇത്തരക്കാര്‍ പരസ്യം നല്‍കുന്നത്. ആയതിനാല്‍ ജനങ്ങള്‍ കരുതിയിരിക്കണമെന്നും ഇത്തരം വ്യാജ ഓഫറുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കേരള പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

'ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍ , പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ LCD ടിവികള്‍, വാഷിംഗ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്ക് ഓണ്‍ലൈന്‍ വില്പനക്കും വച്ചിരിക്കുന്ന ഓഫാറുകള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകാര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans അല്ലെങ്കില്‍ Club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍. ഓണ്‍ലൈന്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളില്‍ അവ്യക്തവും തെറ്റുകള്‍ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകള്‍.
ഒറ്റനോട്ടത്തില്‍ തന്നെ

ഇത് തട്ടിപ്പാണെന്ന് മനസിലാക്കാം. പ്രതിദിനം നിരവധി മത്സരങ്ങള്‍ ഒരുക്കി തട്ടിപ്പിനായി കാത്തിരിക്കുന്ന ഇവരുടെ പേജുകളെ പതിനായിരക്കണക്കിന് പേരാണ് ഫോളോ ചെയ്യുന്നത്. ഇവരുടെ ഓഫര്‍ പോസ്റ്റുകളില്‍ കമന്റ് ചെയ്യപ്പെടുന്നവരെ മത്സരത്തില്‍ തെരഞ്ഞെടുത്തതായി അറിയിക്കുകയും ലഭിച്ച സമ്മാനം ഡെലിവറി ചെയ്യുന്നതിനായി പണം നല്‍കാനും ഇമെയില്‍, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കാനും ആവശ്യപ്പെടുന്നു. ഇതിനായി phishing ലിങ്കുകളും അയച്ചുകൊടുക്കുന്നു. വിശ്വാസം നേടിയെടുക്കന്നതിനായി മുന്‍പ് മത്സരത്തില്‍ സമ്മാനം കൈപ്പറ്റിയവരുടേതെന്ന് കാണിച്ചുള്ള വ്യാജഫോട്ടോകളും അയച്ചു തരുന്നു. കമ്പനികളുടെ നൂറ്റമ്പതാം വാര്‍ഷികം, നൂറാം വാര്‍ഷികം എന്നൊക്കെ അനൗണ്‍സ് ചെയ്യുമ്പോള്‍ ഒരുപക്ഷെ ആ കമ്പനി അന്‍പത് വര്‍ഷംപോലും പൂര്‍ത്തിയാക്കിയിട്ടുണ്ടാവില്ല എന്നതാണ് വസ്തുത.

ദയവായി ഇത്തരം ഓഫറുകളില്‍ പോയി തലവച്ചുകൊടുക്കാതിരിക്കുക. വിവരം ഷെയര്‍ ചെയ്യുക'.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ആധിപത്യം തുടരാൻ യു.ഡി.എഫ്

Kerala
  •  2 months ago
No Image

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍ കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

Kerala
  •  2 months ago
No Image

ജമ്മു കശ്മിർ: ഉമർ അബ്ദുല്ല അധികാരമേറ്റു

National
  •  2 months ago
No Image

ഓര്‍മയായി നവീന്‍ ബാബു; കലക്ടറേറ്റില്‍ 10 മണിമുതല്‍ പൊതുദര്‍ശനം -സംസ്‌കാരം ഇന്ന് പത്തനംതിട്ടയില്‍

Kerala
  •  2 months ago
No Image

അവലോകന യോഗത്തിനു നേരെ ഇസ്റാഈൽ ആക്രമണം; ലബനാനിൽ  മേയർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

പൊലിസിൽ 1200 താൽക്കാലിക തസ്തികകൾ

Kerala
  •  2 months ago
No Image

ജി.ഡി.ആർ.എഫ്.എ സേവനങ്ങളിൽ എ.ഐയും ബിഗ് ഡാറ്റാ അനലൈറ്റിക്സും സജീവമാക്കുന്നു

uae
  •  2 months ago
No Image

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

oman
  •  2 months ago
No Image

രണ്ട് സ്വകാര്യ കമ്പനികൾക്ക് ഇവി ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകി ദുബൈ

uae
  •  2 months ago
No Image

ഡോ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കും; പ്രഖ്യാപനം നാളെ 

Kerala
  •  2 months ago