HOME
DETAILS

Fact Check: മുസ്ലിം അധ്യാപികമാര്‍ക്ക് പ്രസവത്തിന് 15,000 രൂപ ലഭിക്കുന്നുണ്ടോ? വാസ്തവം

  
Muqthar
April 22 2024 | 07:04 AM

Fact Check: Kerala government giving materntiy benefit only to the Muslim teachers

തെരഞ്ഞെടുപ്പ് സമയമായതിനാല്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണങ്ങള്‍ കൊഴുക്കുകയാണ്. കേരളത്തില്‍ മുസ്ലിം അധ്യാപികമാര്‍ക്ക് മാത്രമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പ്രസവാനുകൂല്യം നല്‍കുന്നുണ്ടെന്ന സന്ദേശമാണ് പ്രചരിക്കുന്നതില്‍ ഒന്ന്. കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മുസ്ലിം പ്രീണനവും ഹിന്ദു അവഗണനയും എന്ന നിലയ്ക്കാണ് വര്‍ഗീയ അടിക്കുറിപ്പോടെയുള്ള സന്ദേശം പ്രചരിക്കുന്നത്. ഒന്ന് രണ്ട് വര്‍ഷം പഴക്കമുള്ളതാണ് സന്ദേശം എങ്കിലും ഇതിപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ഒരിക്കലൂടെ പ്രചരിക്കുന്നു.

പ്രചരിക്കുന്ന സന്ദേശം
ബിജെപി മിഷന്‍ കേരള എന്നതടക്കമുള്ള ഫോസ്ബുക്ക് പേജില്‍ നേരത്തെ വന്ന സന്ദേശമാണ് ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ വ്യാജമെന്ന് തോനുന്ന ചില പ്രൊഫൈലുകള്‍ വീണ്ടും പ്രചരിപ്പിക്കുന്നത്. വനിതാ മുസ്ലിം അധ്യാപികര്‍മാര്‍ക്ക് രണ്ട് പ്രസവത്തിന് 15,000 രൂപവീതം കേരളാ സര്‍ക്കാര്‍ കൊടുക്കുന്നുവെന്നാണ് സന്ദേശം. മറ്റ് സമുദായക്കാര്‍ എന്താ മുട്ടയിടുകയാണോ ചെയ്യുന്നതെന്നും സ്ത്രീകള്‍ക്ക് പ്രസവത്തിന് എങ്കിലും തുല്യനീതി കൊടുത്തുകൂടെ എന്നുമൊക്കെയാണ് ഇതോടൊപ്പം പ്രചരിക്കുന്ന പരാമര്‍ശങ്ങള്‍.

സന്ദേശത്തിന്റെ വാസ്തവം
സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ പ്രചരിക്കുന്ന സന്ദേശം പ്രഥമദൃഷ്ട്യാ തന്നെ വ്യാജവും അസത്യവുമാണെന്നും കണ്ടെത്തി. പ്രസവാനുകൂല്യമായി ബന്ധപ്പെട്ട് കേരളത്തിലുള്ള പദ്ധതികളിലൊന്നും പ്രത്യേക മതവിഭാഗങ്ങള്‍ക്കോ തൊഴിലുമായി ബന്ധപ്പെട്ടവര്‍ക്കോ നല്‍കുന്നതാണെന്ന് പറയുന്നില്ല. മദ്‌റസ അധ്യാപക ക്ഷേമനിധിയുടെ ഭാഗമായ പ്രസവാനുകൂല്യത്തെക്കുറിച്ചാണ് വ്യാജ സന്ദേശത്തിലെ പരാമര്‍ശമെന്ന് വിശദമായ പരിശോധനയില്‍ കണ്ടെത്തി. മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമായ ആനുകൂല്യത്തിന് കീഴിലുള്ള ഒരു വിഷയം പര്‍വതീകരിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. 2010 ല്‍ രൂപീകരിച്ച മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് വഴിയാണ് മദ്രസാധ്യാപകര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. 
പ്രതിമാസം 50 രൂപ അംശാദായം അടച്ച് പദ്ധതിയില്‍ അംഗമായാല്‍ 60 വയസ്സിന് ശേഷം പെന്‍ഷനും ലഭിക്കും. ഇങ്ങനെ അംശദായം അടച്ചാല്‍ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ കൂട്ടത്തില്‍ പ്രസവാനുകൂല്യം എന്നും പറയുന്നുണ്ട്. എന്നാല്‍ ഇതാകട്ടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയല്ല. മാത്രമല്ല പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്നവര്‍ തുലോം കുറവാണെന്നും അതില്‍ തന്നെ മുസ്ലിം മദ്‌റസാ വനിതാ അധ്യാപകര്‍ അതിനെക്കാളും കുറവാണെന്നും മനസ്സിലായി. എന്നാല്‍, ഇതില്‍ 15,000 ന്റെ കണക്ക് പറയുന്നുമില്ല. ഈ ആനുകൂല്യത്തിന് ആരെങ്കിലും അര്‍ഹരായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ഫലം
മുസ് ലിം അധ്യാപികമാര്‍ക്ക് 15,000 രൂപ പ്രസവാനുകൂല്യമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു എന്ന പ്രചാരണം തീര്‍ത്തും വ്യാജമാണ്. 

Fact Check: Kerala government giving materntiy benefit only to the Muslim teachers

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  4 days ago
No Image

കേരള കഫേ റസ്റ്ററന്റ് ഉടമയുടെ കൊലപാതകം; പ്രതി രാജേഷ് കിക്ക് ബോക്സർ; ഇയാളുടെ ആക്രമണത്തിൽ ജസ്റ്റിൻരാജിന്റെ വാരിയെല്ലുകൾ തകർന്നതായി പൊലിസ്

Kerala
  •  4 days ago
No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  4 days ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  4 days ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  4 days ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  4 days ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  4 days ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  4 days ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  4 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  4 days ago