HOME
DETAILS

രക്ഷാദൗത്യം വിഫലം; തൃശൂരിൽ കിണറ്റിൽ വീണ ആന ചരിഞ്ഞു

  
April 23, 2024 | 3:33 AM

thrissur wild elephant death felled in well

തൃശൂർ: മാന്ദാമം​ഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേ ആന ചരിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകന്നതിനിടെയാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ആനയ്ക്ക് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്.

ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അൽപ്പം ആഴമുള്ള കിണറ്റിൽ ആന അബദ്ധത്തിൽ വീഴുകയായിരുന്നു. കാടിനോടു ചേർന്നുള്ള പ്രദേശമാണിത്. അതിനാൽ ആന ഇവിടെ ഇറങ്ങാറുള്ളതാണെന്ന് നാട്ടുകാർ പറയുന്നു.

ആന കിണറ്റിൽ വീണ വിവരം പുറത്തുവന്നതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തിയിരുന്നു. ജെസിബി ഉപയോ​ഗിച്ച് കിണറിനു അരികിലെ മണ്ണിടിച്ച് നീക്കി ആനയെ പുറത്തെടുക്കാനായിരുന്നു ശ്രമം നടന്നിരുന്നത്. എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്.

ആന ചരിഞ്ഞതോടെ രക്ഷാദൗത്യം വെറുതെ ആയെങ്കിലും ഇനി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിണറിനു അരികിലെ മണ്ണിടിച്ച് നീക്കി തന്നെയാകും ആനയെ പുറത്തെത്തിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട് നിർമ്മാണത്തിനായി മണ്ണുമാറ്റിയപ്പോൾ കണ്ടത് ചെമ്പ് പാത്രം, തുറന്നപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണാഭരണങ്ങൾ; പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും

National
  •  4 days ago
No Image

''പ്രിയപ്പെട്ട ദൈവമേ നന്ദി, ലോകത്തിന് മുന്നില്‍ എത്താതിരുന്ന നിലവിളികള്‍ നീ കേട്ടു''; രാഹുലിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആദ്യ പരാതിക്കാരി

Kerala
  •  4 days ago
No Image

മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

റീൽസ് ചിത്രീകരിച്ചത് ശരിയായില്ലെന്ന വിഷമം; കാസർകോട് യുവാവ് ജീവനൊടുക്കി

Kerala
  •  4 days ago
No Image

വന്ദേഭാരതുമായി ഓട്ടോ കൂട്ടിയിടിച്ച സംഭവം: നിയന്ത്രണങ്ങൾ കർശനമാക്കി ആർപിഎഫ്; നിയമം ലംഘിച്ചാൽ ഇനി അഞ്ച് വർഷം വരെ തടവ്

Kerala
  •  4 days ago
No Image

യുവതി രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്; നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് പരാതിയില്‍ 

Kerala
  •  4 days ago
No Image

സ്ഥാനാർഥികൾ 12 നകം ചെലവ് കണക്ക് സമർപ്പിക്കണം! ഇല്ലെങ്കിൽ അയോ​ഗ്യത

Kerala
  •  4 days ago
No Image

പ്രക്ഷോഭം കത്തുന്നു, ഇന്റര്‍നെറ്റ്‌ വിച്ഛേദിച്ചു, ഐ.ആര്‍.ജി.സിയെ വിന്യസിച്ചു; ഇറാനില്‍ സ്ഥിതി സ്ഫോടനാത്മകം

International
  •  4 days ago
No Image

അസിസ്റ്റൻ്റ് പ്രിസൺ ഓഫിസർ; റാങ്ക് ലിസ്റ്റ് 'തടവിലാക്കി' താൽക്കാലിക നിയമനം; പ്രതിഷേധം

Kerala
  •  4 days ago
No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  4 days ago