HOME
DETAILS

അന്‍വറിന്റെ വിവാദ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി;  'പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുലും ആലോചിക്കണം'

  
Web Desk
April 23, 2024 | 6:16 AM

The Chief Minister did not reject the controversial remark

കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരായ പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദ പരാമര്‍ശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരവമേറിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നില രാഹുല്‍ ഗാന്ധിക്കുണ്ടായിട്ടില്ല. കേരളത്തില്‍ വന്ന് ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. പറയുമ്പോള്‍ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത വ്യക്തമാക്കുന്ന സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടനെ ഇടപെടേണ്ട കേസാണ്. പക്ഷേ ഇടപെടുന്നില്ല. പച്ചക്കാണ് പ്രധാനമന്ത്രി വര്‍ഗീയത പറഞ്ഞത്. ഇതുവരെ കമാ എന്ന് കമ്മീഷന്‍ മിണ്ടിയിട്ടില്ല. ബി.ജെ.പിയുടെ സൂറത് വിജയം സംഭവിക്കാന്‍ പാടില്ലാത്തതാണ്. പത്രികയില്‍ ഒപ്പിടുന്ന ആളുകള്‍ പോലും വിശ്വസ്തര്‍ അല്ലാതായി. ഏത് രീതിയിലുള്ള കളികളാണ് നടന്നിട്ടുള്ളത്. ന്യൂനപക്ഷങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കില്‍ അത് അബദ്ധ പ്രസ്താവനയാണ്. കുഞ്ഞാലികുട്ടി അങ്ങനെ പറയും എന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്നുമാണ് അന്‍വര്‍ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞത്. എടത്തനാട്ടുകര എല്‍.ഡി.എഫ് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 

'രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ ഗാഡി മാറി. പേരിനൊപ്പമുള്ള ഗാഡി എന്ന പേര് ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയില്‍ അടക്കാത്തതെന്തെന്നാണ് രാഹുല്‍ ചോദിച്ചത്. നെഹ്‌റു കുടുംബത്തില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? രാഹുല്‍ ഗാഡിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായമാണെനിക്കുളളത്. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്'- എന്നാണ് അന്‍വര്‍ പറഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  3 days ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  3 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  3 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  3 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  3 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  3 days ago