HOME
DETAILS

ഗോത്രവിഭാഗങ്ങളുടെ ജീവിതോപാധി വഴിമുട്ടുന്നു- കയറ്റി അയക്കാന്‍ വനംവകുപ്പ് അനുമതിയില്ല; കെട്ടിക്കിടക്കുന്നത് 39,000 കിലോ ചുണ്ടയും 1,15,000 കിലോ കുറുന്തോട്ടിയും

  
Web Desk
April 30 2024 | 06:04 AM

The livelihood of the tribals is in jeopardy

സുല്‍ത്താന്‍ബത്തേരി. വനംവകുപ്പിന്റെ കടുപിടുത്തം കാരണം, സംഭരിച്ച വനവിഭവങ്ങള്‍ കയറ്റിയയ്ക്കാനാകാത്തതിനാല്‍ പ്രതിസന്ധിയിലായി കല്ലൂര്‍ പട്ടികവര്‍ഗ സര്‍വീസ് സഹകരണ സംഘം.  ചുണ്ടയും കുറന്തോട്ടിയും ആയ്യൂര്‍വേദ മരുന്നു കമ്പനികള്‍ക്ക് കയറ്റി അയക്കുന്നതിന് അനുമതി നിഷേധിക്കുന്നതാണ് സംഘത്തെയും ഗോത്രജനതയേയും ഒരുപോലെ ബാധിക്കുന്നത്.
    ഗോത്രവിഭാഗങ്ങളില്‍ നിന്നും 2022ല്‍ 39000 കിലോചുണ്ടയും, 2022-23 വര്‍ഷത്തില്‍ ശേഖരിച്ച 1,15000 കിലോ കുറുന്തോട്ടിയുമാണ് സംഘം ശേഖരിച്ചത്. ഇവ ഇതുവരെ കയറ്റിയയ്ക്കാന്‍ സംഘത്തിന് വനംവകുപ്പ് പാസ് നല്‍കിയിട്ടില്ല.  ഇതുകാരണം 40 ലക്ഷം രൂപയുടെ വനവിഭവങ്ങളാണ് കെട്ടികിടന്ന് നശിക്കുന്നത്.

 വനാവകാശ നിയമപ്രകാരം സാമൂഹ്യവനവിഭവ മേഖല കമ്മറ്റികളുടെ തീരുമാനപ്രകാരം വനവിഭവങ്ങള്‍ ശേഖരിക്കാനും സംസ്‌കരിക്കാനും വിപണനം നടത്താനും സൊസൈറ്റിക്ക് അവാകശമുണ്ട്. ഇതുപ്രകാരമാണ് മുന്‍വര്‍ഷങ്ങളില്‍ വനവിഭവങ്ങള്‍ സൊസൈറ്റി  സംഭരിക്കുകയും കയറ്റി അയക്കുകയും ചെയ്ചതിരുന്നത്.  എന്നാല്‍ സൊസൈറ്റിക്കെതിരെ അവകശികളില്ലാതെ വനംവകുപ്പിന് ലഭിച്ച  വ്യാജ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷമായി വനവിഭവങ്ങള്‍ കയറ്റി അയക്കുന്നത് തടയുകയാണെന്നാണ് സംഘം പ്രസിഡന്റ് രാമകൃഷ്ണന്‍ പറയുന്നത്.

 ഇതിനിടയില്‍ 2023 ആഗസ്തില്‍ കമ്പനിയിലേക്ക് അയച്ച ചുണ്ടയും കുറുന്തോട്ടിയും ലക്കിടിയില്‍ വനംവകുപ്പ് തടഞ്ഞിരുന്നു. അന്ന് വനത്തില്‍ നിന്ന് ശേഖരിച്ചവയല്ലെന്ന സത്യവാങ് മൂലം നല്‍കിയാണ് സാധനങ്ങള്‍ അയക്കാന്‍ സാധിച്ചത്. യഥാര്‍ത്ഥത്തില്‍ വയനാട് വന്യജീവിസങ്കേതത്തില്‍ നിന്ന് ഇപ്പോള്‍ ഇത്തരത്തിലുള്ള വിഭവങ്ങള്‍ ഗോത്രവിഭാഗക്കാര്‍ ശേഖരിക്കുന്നില്ല. പകരം പാതയരോങ്ങളില്‍ നിന്നും തരിശുകിടക്കുന്ന കൃഷിയിടങ്ങളില്‍ നിന്നാണ് ശേഖരിക്കുന്നത്. ഇത് കയറ്റിയയക്കനാണ് വനംവകുപ്പ് അനുമതി നിഷേധിക്കുന്നത്.

 സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ് ചുണ്ടയുടെയും കുറുന്തോട്ടിയുടെയും ശേഖരണം നടക്കുക. തുടര്‍ന്ന് സൊസൈറ്റിയില്‍ എത്തിച്ചു നല്‍കിയാല്‍ ചുണ്ടയ്ക്ക് കിലോയ്ക്ക് 15 രൂപയും, കുറുന്തോട്ടിക്ക് 16 രൂപവീതവും ലഭിക്കും. നാളിതുവരെ ശേഖരിച്ച വിഭവങ്ങളുടെ തുക ഗോത്ര കുടുംബങ്ങള്‍ക്ക് നല്‍കി. അതേസമയം 2022ല്‍ ശേഖരിച്ച ചുണ്ട കയറ്റിപോകാത്തതിനാല്‍ 2023ല്‍ കുറുന്തോട്ടി മാത്രമാണ് ശേഖരിക്കാനായത്. ഇപ്പോള്‍ തേന്‍ ശേഖരിക്കേണ്ട സമയമാണ്. എന്നാല്‍ ചുണ്ടയും കുറുന്തോട്ടിയും കയറ്റിപോകാത്തതിനാല്‍ ഫണ്ടില്ലാത്ത അവസ്ഥയിലാണ് സൊസൈറ്റി. ഇതുകാരണം തേന്‍ശേഖരിച്ചുകൊണ്ടുവരുന്ന ആളുകളില്‍ നിന്ന് ഇവ വാങ്ങാന്‍കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സംഘം.

  നിലവില്‍ സംഭരിച്ച വനവിഭവങ്ങള്‍ സൊസൈറ്റിയുടെ ഗോഡൗണിലും പുറത്ത് പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുമാണ് സൂക്ഷിച്ചിരിക്കുന്നത്. മഴക്കാലമാകുന്നതിന് മുമ്പായി ആയ്യൂര്‍വേദ മരുന്നുല്‍പാദന കമ്പനികള്‍ക്ക് ഇവകയറ്റിഅയച്ചില്ലെങ്കില്‍ പൂര്‍ണമായും നശിക്കും. ഇത് വലിയ ബാധ്യതയിലേക്ക് സൊസൈറ്റിയെ തളളിയിടും. കൂടാതെ ഗോത്രജനതയുടെ ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കും. ഇനിയും വിഭവങ്ങള്‍ കയറ്റിപോയില്ലെങ്കിലും വരുംവര്‍ഷങ്ങള്‍ സംഭരണം പൂര്‍ണമായും നിറുത്തേണ്ടി വരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

 നിലവില്‍ വനവകുപ്പ് മന്ത്രി,എം.എല്‍.എ, എസ്.സി, എസ്.ടി കമ്മീഷണര്‍, ജില്ലാകലക്ടര്‍, സബ് കലക്ടര്‍, ഡി.എഫ്.ഒ, ഫോറസ്റ്റ് വിജിലന്റ്സ് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല.  ഈ സാഹചര്യത്തില്‍ ശേഖരിക്കുന്ന ചുണ്ടയും കുറുന്തോട്ടിയും കയറ്റിയയ്ക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗോത്രജനതയെ സംഘടിപ്പിച്ച് ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് സൊസൈറ്റി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

UAE weather Today | യു.എ.ഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത, താപനില കുറയും

uae
  •  17 days ago
No Image

'ഇന്ത്യന്‍ കോടതികള്‍ മോദി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിലോ?'; ഡി വൈ ചന്ദ്രചൂഡിനെ വെള്ളം കുടിപ്പിച്ച് ബിബിസി അഭിമുഖം

National
  •  17 days ago
No Image

കുവൈത്തില്‍ ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ 1000 ദിനാര്‍ വരെ പിഴ

Kuwait
  •  17 days ago
No Image

3 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഹമാസ്; ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ ഇസ്‌റാഈല്‍

International
  •  17 days ago
No Image

വൈകിയ പട്ടാഭിഷേകം, നഷ്ടപ്പെട്ട സിംഹാസനം, ഇന്ദിരയുടെ ചെറുമകന്‍ സമീപഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുമോ?

National
  •  17 days ago
No Image

പ്രകൃതിവിഭവ കമ്പനികള്‍ക്ക് 20% നികുതി ഏര്‍പ്പെടുത്തി ഷാര്‍ജ

uae
  •  17 days ago
No Image

സിനിമാ സമരത്തെചൊല്ലി നിര്‍മാതാക്കളുടെ സംഘടനയില്‍ ഭിന്നത രൂക്ഷം; ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് മത്സരിച്ച് പങ്കുവച്ച് അഭിനേതാക്കള്‍

Kerala
  •  17 days ago
No Image

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം; എങ്ങനെ വീണെന്നതില്‍ അവ്യക്തത

uae
  •  17 days ago
No Image

റെയില്‍വേ പൊലിസിന്റെ മര്‍ദനത്തില്‍ ഗുരുതര പരുക്ക്; മലയാളി റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കാല്‍ മുറിച്ചുമാറ്റി

Kerala
  •  17 days ago
No Image

നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍; 150 കോടി രൂപ ചെലവിട്ട് ആര്‍.എസ്.എസ് പുതിയ ഓഫിസ് തുറന്നു

National
  •  17 days ago