ജനാധിപത്യ വിരുദ്ധ വഖഫ് ബില്‍ ഉപേക്ഷിക്കുക; പി.ഡി.പി
കോഴിക്കോട് : ലോക്സഭയില്‍ അവതരിപ്പിച്ച് എതിര്‍പ്പിനെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്റ് സമിതിക്ക് വിട്ട വഖഫ് ഭേദഗതി ബില്ലില്‍ പ്രതിപക്ഷ അംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി അംഗീകരിച്ച ജനാധിപത്യ വിരുദ്ധമായ വഖഫ് ഭേദഗതി ബില്‍ ഉപേക്ഷിക്കണമെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. ജെപിസി അംഗീകാരം നല്‍കിയ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങി നിയമമാക്കാന്‍ നടത്തുന്ന ഭരണകൂട ശ്രമം ഉപേക്ഷിക്കണം. മതസ്വാതന്ത്ര്യത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കും വിരുദ്ധമായ ബില്ല് അംഗീകരിക്കാന്‍ കഴിയില്ല.
രാജ്യത്ത് നിലവിലുള്ള വഖഫ് സ്വത്തുക്കള്‍ മുസ്ലിംകള്‍ മതപരമായതും പൊതുകാര്യങ്ങള്‍ക്കും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ്. വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനും അവകാശതര്‍ക്കങ്ങള്‍ ഉയര്‍ത്തി കയ്യടക്കാനുമുള്ള നീക്കം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. വഖഫ് ഭേദഗതി ബില്ലിനെതിരെ ജനാധിപത്യ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും തുടരുമെന്ന് പി.ഡി.പി. വൈസ്ചെയര്‍മാന്‍ ടി.എ.മുഹമ്മദ് ബിലാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
Drop the anti-democratic Waqf Bill; PDP
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."