HOME
DETAILS

റെയില്‍വേ ട്രാക്കിലെ റീല്‍ ചിത്രീകരണത്തിനിടെ പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

  
Laila
May 03 2024 | 13:05 PM

Tragedy ends after being hit by a train while filming a reel

 ഹരിദ്വാര്‍: റെയില്‍വേ ക്രോസിന് സമീപം റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളജ് വിദ്യാര്‍ഥിനി ട്രെയിനിടിച്ച് മരിച്ചു. ഹരിദ്വാര്‍ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി വൈശാലി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 

വൈശാലിയും സുഹൃത്തുക്കളും റഹീംപൂര്‍ റെയില്‍വേ ക്രോസിന് സമീപമുള്ള ട്രാക്കില്‍ വച്ച് റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വൈശാലിയെ ഇടിക്കുകയായിരുന്നു. വൈശാലി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്നു പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെുന്നും ഗംഗനഹര്‍ പൊലിസ്. 

സോഷ്യല്‍മീഡിയ ലൈക്കിനും ഷെയറിനും വേണ്ടി സാഹസികമായ വിഡിയോകള്‍ ചിത്രീകരിക്കുന്നത് വര്‍ധിച്ച് വരുകയാണെന്നും ഇക്കാര്യങ്ങളില്‍ നിന്ന് യുവാക്കള്‍ പിന്‍മാറണമെന്നും ഈ വിഷയത്തില്‍ യുവാക്കളെ ബോധവത്കരണം നടത്തണമെന്നും പൊലിസ് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  4 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  4 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  4 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  4 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  4 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  4 days ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  4 days ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  4 days ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 days ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  4 days ago