HOME
DETAILS

രോഹിത് വെമുല ദലിതനല്ലെന്ന റിപ്പോര്‍ട്ട് തള്ളി ഡി.ജി.പി; പുനരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന സര്‍ക്കാര്‍ 

  
Web Desk
May 04, 2024 | 4:51 AM

rohit-vemulas-death-case news123

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കേസിലെ പ്രതികള്‍ക്ക് ശുദ്ധിപത്രം നല്‍കിയുള്ള പൊലിസിന്റെ റിപ്പോര്‍ട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍. കേസില്‍ പുനരന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. രോഹിത് ദലിത് വിദ്യാര്‍ത്ഥിയല്ലെന്ന പൊലിസ് സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനഃരന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് കോടതിയില്‍ ഡിജിപി അപേക്ഷ നല്‍കും. 
  
റിപ്പോര്‍ട്ടിനെതിരെ രോഹിതിന്റെ കുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രോഹിതിന്റെ കുടുംബം. റിപ്പോര്‍ട്ടിനെ അസംബന്ധം എന്നാണ് രോഹിതിന്റെ സഹോദരന്‍ രാജാ വെമുല വിശേഷിപ്പിച്ചത്. ഇതിനോട് എങ്ങിനെ പ്രതികരിക്കണമെന്നും എന്ത് പറയണമെന്നും തനിക്കറിയില്ലെന്ന് പറഞ്ഞ അദ്ദേഹം റിപ്പോര്‍ട്ട് സംബന്ധിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കാണുമെന്നും അറിയിച്ചിരുന്നു. കേസന്വേഷണം പൊലിസ് 2017ല്‍ അവസാനിപ്പിച്ചതാണ്. വിഷയത്തില്‍ രോഹിതിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടക്കം 15 സാക്ഷികളുടെ മൊഴികള്‍ എടുത്തുവെങ്കിലും അതൊന്നും റിപ്പോര്‍ട്ടില്‍ ഇല്ല. ഇത് തികച്ചും ഏകപക്ഷീയമായ റിപ്പോര്‍ട്ടാണെന്നും രാജാ വെമുല ചൂണ്ടിക്കാട്ടി. 

വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്തുവരുമോ എന്ന ഭയം മൂലമാകാം ആത്മഹത്യ എന്നുമായിരുന്നു പൊലിസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. രാജ്യമൊട്ടാകെ കോളിളക്കമുണ്ടാക്കിയ വിഷയത്തില്‍ അന്വേഷണം നടത്തിയ സൈബരാബാദ് പൊലിസാണ് കേസവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

സര്‍വകലാശാലയില്‍ നേരിട്ടിരുന്ന ദലിത് വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു രോഹിതിന്റെ ആത്മഹത്യ. 2016 ജനുവരി 17നാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് ജീവനൊടുക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനെതിരായ രാപ്പകല്‍ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്. രോഹിത് എഴുതിയ അഞ്ച് പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് സര്‍വകലാശാലയിലും രാജ്യമെമ്പാടും പ്രതിഷേധം ആളിക്കത്തിയിരുന്നു.

 


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  7 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  7 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  7 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  7 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  7 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  7 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  7 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  7 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  7 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  7 days ago