ബജറ്റ് ടൂറിസം പദ്ധതി വ്യാപിപ്പിക്കുന്നു: കെ.എസ്.ആര്‍.ടി.സി ബസില്‍ ഊട്ടിക്ക് പോകാം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ ഇനി ഊട്ടിയിലും കൊടൈക്കനാലിലും രാമേശ്വരത്തും പോകാം. ബജറ്റ് ടൂറിസം പദ്ധതി കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും ജനപ്രിയ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നു. ഊട്ടി, കൊടൈക്കനാല്‍, രാമേശ്വരം എന്നിവ കൂടാതെ വെള്ളാങ്കണ്ണി, കന്യാകുമാരി എന്നിവയാണ് ആദ്യഘട്ടം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിനായി ഇരു സംസ്ഥാനങ്ങളിലെയും ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ അധികൃതരുമായി ബജറ്റ് ടൂറിസം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.
രണ്ട് നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലേക്ക് ഡെസ്റ്റിനേഷന്‍ ടൂറുകള്‍ നടത്താന്‍ താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുക. അല്ലെങ്കില്‍ അവരുടെ സഹകരണത്തോടെ ടൂര്‍ പാക്കേജ് നടപ്പാക്കുക. സഞ്ചാരികളെ തമിഴ്നാട് അല്ലെങ്കില്‍ കര്‍ണാടക അതിര്‍ത്തികളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് അതാത് ആര്‍.ടി.സികള്‍ ക്രമീകരിക്കുന്ന ബസുകളില്‍ പോകാം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കുകളാണ് പ്ലാന്‍ ചെയ്യുന്നത്. ടൂറുകള്‍ക്ക് ഈടാക്കുന്ന നിരക്കിന് ആനുപാതികമായിരിക്കും നിരക്കുകള്‍. നിലവില്‍ ബജറ്റ് ടൂറിസം വിജയമാണ്. 2021 നവംബറില്‍ ആരംഭിച്ചത് മുതല്‍ ഈ മാര്‍ച്ച് വരെ 10,500 ട്രിപ്പുകളില്‍ നിന്ന് 39 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. മൊത്തം 5.95 ലക്ഷം പേര്‍ യാത്രകള്‍ പ്രയോജനപ്പെടുത്തി.
അതേസമയം, ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഐ.ആര്‍.സി.ടി.സിയുമായി പാക്കേജ് സഹകരണവും ശ്രമിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് വിനോദസഞ്ചാരികളെ പിക്ക് ചെയ്ത് ടൂര്‍ പാക്കേജുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാമെന്നാണ് ഒരു നിര്‍ദേശം. പുറത്തേക്ക് പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ഐ.ആര്‍.സി.ടി.സിയുടെ ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം കെ.എസ്.ആര്‍.ടി.സി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."