HOME
DETAILS

ഓടിത്തളര്‍ന്ന് ലോക്കോ പൈലറ്റുമാര്‍ ; ജൂണ്‍ ഒന്നുമുതല്‍ സമരമുഖത്തേക്ക്

  
Laila
May 19 2024 | 03:05 AM

Loco pilots Strike from June 1

കോഴിക്കോട്: 'നീണ്ടു നില്‍ക്കുന്ന ജോലി സമയം, തുടര്‍ച്ചയായ രാത്രി ഷിഫ്റ്റുകള്‍' ദുരിതങ്ങളുടെ വാഗണിലാണ് ഇന്ത്യന്‍ റെയില്‍വേയിലെ ലോക്കോ പൈലറ്റുമാരുടെ ജീവിതം. അതുകൊണ്ടുതന്നെ അമിത ജോലിയും വിശ്രമവുമില്ലാതെ കടുത്ത സമ്മര്‍ദ്ദത്തിലാണിവര്‍. ആഴ്ചയില്‍ 30 മണിക്കൂര്‍ വിശ്രമം വേണമെന്നാണ് ചട്ടം. അതൊന്നും ലഭിക്കുന്നില്ല. നേരത്തേ ഡ്യൂട്ടിസമയം എട്ട് മണിക്കൂറായിരുന്നു. പിന്നീടത് പത്തു മണിക്കൂറാക്കി. വലിയ പരാതിക്കിടയാക്കിയിരുന്നെങ്കിലും മാറ്റമുണ്ടായില്ല. അതിന് പുറമെയാണ് ജീവനക്കാരുടെ ക്ഷാമംമൂലം ജോലി സമയം വീണ്ടും വര്‍ധിപ്പിച്ചത്.

ജോലി സമയം കുറയ്ക്കണമെന്നു വിവിധ കമ്മിറ്റികള്‍ സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. തുടര്‍ച്ചയായ ഡ്യൂട്ടി കഴിഞ്ഞാല്‍ വിശ്രമത്തിനനുവദിക്കണമെന്നും ചട്ടമുണ്ട്. എന്നാല്‍ ഇതെല്ലാം ലഭിക്കാതെയാണ് ഇവര്‍ ജോലി തുടരുന്നത്. ഇനിയും ക്ഷമിക്കാന്‍ വയ്യ. അതുകൊണ്ട് ജൂണ്‍ ഒന്നു മുതല്‍ അധികജോലി സമയം ബഹിഷ്‌കരിച്ചുള്ള സമരത്തിന് ഒരുങ്ങുകയാണിവര്‍. ജോലിസമയം പത്തുമണിക്കൂറാക്കി കുറയ്ക്കാനുള്ള റെയില്‍വേ ബോര്‍ഡ് ഉത്തരവ് സ്വയം നടപ്പാക്കാനാണ് തീരുമാനം. ഉത്തരവ് റെയില്‍വേ നടപ്പാക്കാത്ത സാഹചര്യത്തിലാണ് സ്വയം നടപ്പാക്കിയുള്ള പ്രതിഷേധസമരത്തിന് തുടക്കം കുറിക്കുന്നത്.

ഒരു ലോക്കോ പൈലറ്റും അസി.ലോക്കോ പൈലറ്റുമാണ് തീവണ്ടിയില്‍ ഉണ്ടാവുക. ആള്‍ക്ഷാമംമൂലം നട്ടംതിരിയുകയാണ് റെയില്‍വേ വകുപ്പും ജീവനക്കാരും. ജീവനക്കാര്‍ക്ക് അത്യാവശ്യത്തിനുപോലും ലീവ് എടുക്കാനാവില്ല. ലോക്കോ പൈലറ്റുമാരെ അസിസ്റ്റന്റുമാരായാണ് നിയമിക്കുക. ഗുഡ്സ് ലോക്കോ പൈലറ്റ്, പാസഞ്ചര്‍ ലോക്കോ, എക്‌സ്പ്രസ് പൈലറ്റ് എന്നിങ്ങനെ സ്ഥാനക്കയറ്റം നല്‍കും. എന്നാല്‍ വിശ്രമമില്ലാത്ത പ്രവൃത്തി ജോലിയെയും യാത്രക്കാരുടെ സുരക്ഷയെയും ഗുരുതരമായി ബാധിക്കുമെന്ന് ലോക്കോ പൈലറ്റുമാര്‍ തന്നെ പറയുന്നു. ഇക്കാര്യത്തില്‍ അധികൃതര്‍ നിസംഗത തുടരുകയാണ്. 

 ആഴ്ചയില്‍ 40 മണിക്കൂര്‍ വിശ്രമം അനുവദിക്കുക, തുടര്‍ച്ചയായുള്ള നൈറ്റ് ഡ്യൂട്ടി രണ്ടാക്കി ചുരുക്കുക, ജോലി സമയം പത്തുമണിക്കൂറായി ചുരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആള്‍ ഇന്ത്യ ലോക്കോ റണ്ണിംങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരത്തിനിറങ്ങുന്നത്. ലോക്കോ പൈലറ്റുമാരുടെ സമരം തീവണ്ടി ഗതാഗതത്തെ സാരമായി ബാധിക്കാനിടയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  2 days ago
No Image

'അമേരിക്ക പാര്‍ട്ടി': പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്; യുഎസ് ജനതയ്ക്ക് സ്വതാന്ത്ര്യം തിരികെ നല്‍കുമെന്നും പ്രഖ്യാപനം

International
  •  2 days ago
No Image

വയനാട് സി.പി.എമ്മിലെ പ്രശ്നം തെരുവിലേക്ക്; ലോക്കൽ കമ്മിറ്റി ഓഫിസിന് ഏരിയാ കമ്മിറ്റി പൂട്ടിട്ടു 

Kerala
  •  2 days ago
No Image

ക്യാപ്റ്റനും മേജറുമല്ല, കർമഭടൻമാരാണ് കോൺഗ്രസിന് വേണ്ടത്: മുല്ലപ്പള്ളി

Kerala
  •  2 days ago
No Image

സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സർക്കാരിനും മന്ത്രിമാർക്കും നിശിതവിമർശനം

Kerala
  •  2 days ago
No Image

ടോള്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം; ഉയർന്ന പാതകളിലെ ടോള്‍ പകുതിയാകും

National
  •  2 days ago
No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  3 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  3 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  3 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  3 days ago