HOME
DETAILS

നോണ്‍സ്റ്റിക് പാത്രങ്ങളിലെ പാചകം അപകടകരമോ?; വിദഗ്ധര്‍ പറയുന്നതിങ്ങനെ

  
May 19, 2024 | 10:16 AM

Is Non-Stick Cookware Safe For Cooking

പാചകത്തിന് നമ്മുടെ അടുക്കളയില്‍ മണ്‍പാത്രങ്ങള്‍ മുതല്‍ ഫാന്‍സി സെറാമിക് പാത്രങ്ങളടക്കം തെരഞ്ഞെടുക്കാന്‍ നിരവധി ഓപ്ഷനുകള്‍ ഉണ്ട്. എന്നാല്‍ എല്ലാ വീട്ടിലും സ്ഥിരമായി ഉപയോഗിക്കുന്നവയാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍. ഉപയോഗിക്കാനുള്ള എളുപ്പം മൂലമാണ് പലപ്പോഴും നാമിവ ശീലമാക്കുന്നത്. മാത്രമല്ല, പാചകത്തിന് സാധാരണയേക്കാള്‍ കുറച്ച് എണ്ണ മതി എന്നതും ഇവയെ പ്രിയപ്പെട്ടതാക്കുന്നു. 

എന്നാല്‍ അതിനര്‍ത്ഥം നോണ്‍സ്റ്റിക്ക് കുക്ക് വെയറുകള്‍ ദൈനംദിന ഉപയോഗത്തിന് നല്ലതാണെന്നാണോ? 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) സമീപകാല റിപ്പോര്‍ട്ട് നോണ്‍സ്റ്റിക്ക് കുക്ക് വെയറുകളുടെ അനുചിതമായ ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നോണ്‍സ്റ്റിക് പാത്രങ്ങളുടെ ഗുണം തന്നെ ഇതില്‍ പാചകം ചെയ്യുമ്പോള്‍ ഭക്ഷണപദാര്‍ഥങ്ങള്‍ ഒട്ടിപ്പിടിക്കുന്നില്ല എന്നതാണ്. ഇതിനായിഉപരിതലത്തില്‍ ഒരു നോണ്‍സ്റ്റിക്ക് കോട്ടിംഗ് ഈ പാത്രത്തില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ടെഫ്‌ലോണ്‍ എന്നറിയപ്പെടുന്ന പോളിടെട്രാഫ്‌ലൂറോഎത്തിലീന്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. 
കാര്‍ബണ്‍, ഫ്‌ലൂറിന്‍ ആറ്റങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു സിന്തറ്റിക് കെമിക്കല്‍ ആണ് ഇത്. 

ഇത് ഉപയോഗിച്ചിട്ടുള്ള നോണ്‍സ്റ്റിക് പാത്രങ്ങളിലെ പാചകം, കരളിന്റെ ഭാഗത്തെ മുഴകള്‍, സ്തനാര്‍ബുദം, വന്ധ്യത, തൈറോയ്ഡ്, വൃക്ക തകരാറുകള്‍ എന്നിവയിലേക്ക് നയിക്കുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

ഒരു നോണ്‍സ്റ്റിക്ക് പാന്‍ അമിതമായി ചൂടാകുന്നത് (താപനില 170 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍) പാകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് വിഷ പുകയും രാസവസ്തുക്കളും പുറന്തള്ളുന്നതിന് കാരണമാകും.

അതുകൊണ്ടുതന്നെ നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ വാങ്ങുമ്പോള്‍ എല്ലായ്‌പ്പോഴും അത് നല്ല നിലവാരമുള്ളതാണെന്ന് പരിശോധിച്ചുറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ പത്രത്തിന്റെ നോണ്‍സ്റ്റിക് കോട്ടിംഗിന് കേടുപാടുകള്‍ സംഭവിക്കുകയോ അത് അടര്‍ന്നു പോകുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി അവ മാറ്റണം. 

നോണ്‍സ്റ്റിക് പാത്രങ്ങള്‍ക്ക് പകരമായി ദൈനംദിന അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന മികച്ച പാചക സാമഗ്രികളില്‍ ഒന്നാണ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍. മണ്‍പാത്രങ്ങളും ഇരുമ്പ് തവകളും വൃത്തിയാക്കാന്‍ ഇത്തിരി പ്രയാസമുണ്ടാവുമെന്നേ ഉള്ളൂ.. ആരോഗ്യം മോശമാക്കാതെ ഭക്ഷണം കഴിക്കാം. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞെട്ടിച്ച കെകെആർ നീക്കം; ആ താരത്തെ വിട്ടയച്ചത് തന്നെ അമ്പരപ്പിച്ചെന്ന് ഇർഫാൻ പത്താൻ

Cricket
  •  3 days ago
No Image

പാക്കിസ്ഥാൻ മാത്രമല്ല, സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീലിന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും

Saudi-arabia
  •  3 days ago
No Image

ഖാന്‍ യൂനിസില്‍ കനത്ത മഴ; ടെന്റുകളില്‍ വെള്ളം കയറി, വീണ്ടും നനഞ്ഞ് വിറച്ച് ഗസ്സ 

International
  •  3 days ago
No Image

വിഷമത്സ്യം കേരളത്തിലേക്ക്: തമിഴ്നാട്ടിലെ വേസ്റ്റ് മീൻ ഭാഗങ്ങൾ തീരദേശത്ത് വിൽക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

Kerala
  •  3 days ago
No Image

പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു

oman
  •  3 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട്: പ്രതിപക്ഷാരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  3 days ago
No Image

ഖത്തറിലും ഇനി ഡ്രൈവറില്ലാത്ത എയർ ടാക്സി, പരീക്ഷണ പറക്കലിന് സാക്ഷിയായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലയും

qatar
  •  3 days ago
No Image

കോഴിക്കോട് 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Kerala
  •  3 days ago
No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  3 days ago
No Image

വീഡിയോ അടക്കം പ്രചരിപ്പിച്ചു, ഒടുവിൽ സഹികെട്ട് നടി പൊലിസിനെ സമീപിച്ചു; പീഡന പരാതിയിൽ നിർമ്മാതാവ് അറസ്റ്റിൽ

crime
  •  3 days ago