HOME
DETAILS

മഴയോ മഴ; രണ്ടിടത്ത് തീവ്രമഴ മുന്നറിയിപ്പ്, കോഴിക്കോട് മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

  
Web Desk
May 23, 2024 | 2:37 PM

kerala-rain-red-alert-in-ernakulam-and-thrissur

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടരുന്നു. അറബി കടലില്‍ ന്യൂനമര്‍ദവും രൂപമെടുത്തതോടെ ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 
എറണാകുളത്തും തൃശൂരും തീവ്രമഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുറഞ്ഞ സമയത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 228 പേരെ എട്ടു ക്യാംപുകളിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കനത്ത മഴയില്‍ തൃശൂര്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം. അശ്വിനി ആശുപത്രിയിലും നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കോര്‍പ്പറേഷന്‍ ഗുരുതര വീഴ്ച വരുത്തിയെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ഓഫിസിലേക്ക് കുളവാഴ പ്രതിഷേധം നടത്തി.

കനത്ത നാശനഷ്ടമാണ് കഴിഞ്ഞ ദിവസത്തെ മഴ തൃശൂരില്‍ ബാക്കിയാക്കിയത്. നൂറിലധികം വീടുകളിലും കടകളിലും വെള്ളം കയറി. ഏഴു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇരച്ചെത്തിയ വെള്ളം അശ്വിനി ആശുപത്രിയില്‍ മാത്രം വരുത്തിയത് മൂന്നു കോടിക്കു മുകളില്‍ നഷ്ടമുണ്ടായി. നഗരത്തിലാകെയുണ്ടായ വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങളും മുങ്ങി. 

തേഞ്ഞിപ്പാലം കോഴിക്കോട് റൂട്ടില്‍ രാമനാട്ടുകരയില്‍ മണ്ണിടിഞ്ഞ് വീണ് മണിക്കൂറുകളോം ഗതാഗതം തടസപ്പെട്ടു. അഗ്‌നിശമനസേന ഏറെ പണിപ്പെട്ടാണ് മണ്ണ് നീക്കിയത്. മാവൂരിലെ തെങ്ങിലക്കടവ് ആയംകുളം റോഡിലെ പുതുക്കുടി ഭാഗം പൂര്‍ണമായും ചാലിയാറിന്റ കൈവഴിയായ ചെറുപുഴയിലേക്ക് ഇടിഞ്ഞുതാണു. 

ബാലുശ്ശേരിയില്‍ വീവേഴ്‌സ് കോളനിയില്‍ വെള്ളം കയറി. ഒന്‍പത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കോട്ടനട പുഴ കരകവിഞ്ഞൊഴുകി. വെള്ളം കയറി രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രത്തിന്റ പ്രവര്‍ത്തനം തടസപ്പെട്ടു. പെരുമണ്ണയിലും വീടുകളില്‍ വെള്ളം കയറി. 

കോഴിക്കോട് തലയാട്- കക്കയം റോഡില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വളവ് തിരിഞ്ഞു വരികയായിരുന്ന ലാലി രാജുവിന് മുന്നിലേക്ക് മരം നിലംപതിക്കുകയായിരുന്നു. ആളുകള്‍ ബഹളം വയ്ക്കുകയും വാഹനം നിര്‍ത്തുകയും ചെയ്തതോടെ അപകടം ഒഴിവായി

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ നാളെ തണുത്ത കാലാവസ്ഥ;ചില പ്രദേശങ്ങളില്‍ മഞ്ഞിനും മഴയ്ക്കും സാധ്യത

uae
  •  11 days ago
No Image

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ അധിക്ഷേപ പോസ്റ്ററുകൾ; വാഹനം കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  11 days ago
No Image

യുകെയിൽ മലയാളികൾക്ക് നാണക്കേട്; യുവതിയെ ക്രൂരമായി പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവും നാടുകടത്തലും

crime
  •  11 days ago
No Image

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സൗമൻ സെൻ ചുമതലയേറ്റു

Kerala
  •  11 days ago
No Image

ഖത്തറിലെ ആല്‍ഖോറില്‍ വീണ്ടും മീറ്റിയോറൈറ്റ് കണ്ടെത്തി

qatar
  •  11 days ago
No Image

യുണൈറ്റഡിനെ രക്ഷിക്കാൻ പഴയ പടക്കുതിരകൾ ഓൾഡ് ട്രാഫോർഡിലേക്ക് തിരിച്ചെത്തുന്നു?

Cricket
  •  11 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ മന്ദാനയെ മറികടന്നു; ചരിത്രമെഴുതി ക്യാപ്റ്റൻ ജെമീമ

Cricket
  •  11 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: ബിജെപിക്കും പങ്കുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി; അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം

Kerala
  •  11 days ago
No Image

പശു ഉൽപ്പന്നങ്ങളിൽ നിന്ന് ക്യാൻസറിന് മരുന്ന് : ​ഗവേഷണത്തിന്റെ മറവിൽ കോടികളുടെ അഴിമതി; ചാണകത്തിനും ഗോമൂത്രത്തിനും ഈടാക്കിയത് പത്തിരട്ടി വില

National
  •  11 days ago
No Image

പ്രാവിന് തീറ്റ കൊടുത്തതിന് ലണ്ടനിൽ യുവതി പിടിയിൽ; കൈവിലങ്ങ് വച്ച് കസ്റ്റഡിയിലെടുത്തു

crime
  •  11 days ago