പരീക്ഷയില്ലാതെ റെയില്‍വേയില്‍ ജോലി നേടാം; ഐ.ടി.ഐക്കാര്‍ക്ക് മുന്‍ഗണന; അരലക്ഷത്തിന് മുകളില്‍ ശമ്പളം; കൂടൂതലറിയാം
കൊങ്കണ്‍ റെയില്‍വേയില്‍ പരീക്ഷയില്ലാതെ നേരിട്ട് ജോലി നേടാന്‍ അവസരം. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഇപ്പോള്‍ AEE, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിസൈന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നിതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകെ 42 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവിന് അപേക്ഷിക്കാം. ജൂണ്‍ 5 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ താല്‍ക്കാലിക നിയമനം.
AEE, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഡിസൈന്‍ അസിസ്റ്റന്റ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലേക്കാണ് നിയമനം. ആകെ 42 ഒഴിവുകളുണ്ട്.
AEE = 03
സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 03
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 15
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 04
ഡിസൈന്‍ അസിസ്റ്റന്റ് = 02
ടെക്‌നിക്കല്‍ അസിസ്റ്റന്റ് = 15 ഒഴിവുകള്‍.
പ്രായപരിധി
45 വയസ്.
യോഗ്യത
AEE
മുഴുവന്‍ സമയ എഞ്ചിനീയറിങ് ബിരുദം/ ഇലക്ട്രിക്കലില്‍ ഡിപ്ലോമ/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍ കുറഞ്ഞത് 6 വര്‍ഷത്തെ പ്രവൃത്തി പരിചയം.
സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്
മുഴുവന്‍ സമയ എഞ്ചിനീയറിങ് ബിരുദം/ ഇലക്ട്രിക്കലില്‍ ഡിപ്ലോമ/ ഇലക്ട്രോണിക്‌സ്/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്
മുഴുവന്‍ സമയ എഞ്ചിനീയറിങ് ബിരുദം/സിവില്‍ ഡിപ്ലോമ എഞ്ചിനീയറിങ് കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഡിസൈന്‍ അസിസ്റ്റന്റ്
ഐ.ടി.ഐ (ഡ്രാഫ്റ്റ്‌സ്മാന്‍ (ഇലക്ട്രിക്കല്‍)/ ഇലക്ട്രിക്കല്‍ ഡിപ്ലോമ എഞ്ചിനീയറിങ്. ഓട്ടോ CAD പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍. കുറഞ്ഞത് 8 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ടെക്‌നിക്കല്‍ അസിസ്റ്റന്റ്
ഐ.ടി.ഐ
കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25,500 രൂപ മുതല്‍ 56,100 രൂപ വരെ ശമ്പളം ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കൊങ്കണ്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിനായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം വിജ്ഞാപനത്തില്‍ നല്‍കിയ അപേക്ഷ ഫോം പൂരിപ്പിച്ച് ജൂണ്‍ 5ന് മുമ്പായി
Executive Club, Konkan
Rail Vihar, Konkan Railway
Corporation Ltd., Near
Seawoods Railway Station,
Sector40, Seawoods
(West), Navi Mumbai
എന്ന വിലാസത്തില്‍ അയക്കണം.
അപേക്ഷ: വിജ്ഞാപനം: click here
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."