ലൈംഗികാതിക്രമണം നേരിട്ടെന്ന സ്വാതി മാലിവാളിന്റെ പരാതി;കേജ്‌രിവാളിന്റെ പി.എയുടെ ജാമ്യാപേക്ഷ തള്ളി
രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അതിക്രമിച്ചക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈകോടതി തള്ളി. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് സ്വാതി കോടതിയെ അറിയിച്ചുഅതിക്രമക്കേസില്‍ പ്രതിഭാഗം വാദത്തിനിടെ സ്വാതി മാലിവാള്‍ പൊട്ടിക്കരഞ്ഞു. വാദം നടക്കവേ ഡല്‍ഹി തീസ് ഹസാരി കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അതിക്രമം നടന്നതായി പറയുന്ന സമയത്ത് ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയിലില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാനവാദം.
സ്വാതിയുടെ ശരീരത്തിലെ പരിക്കുകള്‍ ഗുരുതരമല്ലെന്നും അവ സ്വാതി സ്വയം ഉണ്ടാക്കിയതാവാമെന്നും പ്രതിഭാഗം അഭിഭാഷന്‍ എന്‍ ഹരിഹരന്‍ വാദിച്ചു. ഇതിനുപിന്നാലെയാണ് സ്വാതി പൊട്ടിക്കരഞ്ഞത്.മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ പി എ ബിഭവ് കുമാര്‍ ആക്രമിച്ചന്ന പരാതിയില്‍ കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ബിഭവവിനെ അറസ്റ്റ് ചെയ്തത്. നാലുദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാിച്ചതോടെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."