ദുബൈയില്‍ മൂന്നുദിവസത്തെ സൂപ്പര്‍ സെയില്‍ 31 മുതല്‍; 500ല്‍ അധികം ബ്രാന്‍ഡുകള്‍ക്ക് 90 ശതമാനം വരെ കിഴിവുണ്ടാകും
ദുബൈ: ദുബൈയില്‍ മൂന്നുദിവസത്തെ സൂപ്പര്‍ സെയില്‍ 31 മുതല്‍ ജൂണ്‍ രണ്ടുവരെ നടക്കും. 500ല്‍ അധികം ബ്രാന്‍ഡുകള്‍ക്ക് 90 ശതമാനം വരെ കിഴിവുണ്ടാകും. സൂപ്പര്‍ സെയിലില്‍ 2,000 ഔട്ട്‌ലെറ്റുകള്‍ ഡിസ്‌കൗണ്ട് ഓഫര്‍ ലഭിക്കും. ദുബൈയിലെ മാളുകളിലും ഷോപ്പിങ് സെന്ററുകളിലും ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഫാഷനും സൗന്ദര്യവും മുതല്‍ ഇലക്ട്രോണിക്‌സ്, ഹോംവെയര്‍ വരെ എല്ലാറ്റിനും ഡീലുകള്‍ ഉണ്ടാകും.
ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് അനുസരിച്ച് വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ സീസണില്‍ അവശ്യവസ്തുക്കള്‍ സംഭരിക്കാനുള്ള അവസരം കൂടിയാണ് മൂന്നുദിവസത്തെ സൂപ്പര്‍ സെയില്‍. ഡിസൈനര്‍ വെയര്‍, പാദരക്ഷകള്‍, വാച്ചുകള്‍, കണ്ണടകള്‍, മേക്കപ്പ്, ഫിറ്റ്‌നസ്, വെല്‍നസ് സമ്മാനങ്ങള്‍, ഗാഡ്‌ജെറ്റുകള്‍, കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌സ്, വീട്ടാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ ഡീലുകള്‍ ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."