HOME
DETAILS
MAL
അറബിക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി; സുനാമിക്ക് സാധ്യതയില്ലെന്ന് നിഗമനം
May 27 2024 | 18:05 PM
തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം രാത്രി 8.56 ഓടെയാണ് ഭൂചലനമുണ്ടായത്. മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ താഴ്ച്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
മാലിദ്വീപില്‍ നിന്നും 216 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായതെന്ന് ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. മാലിദ്വീപിലെ ഏഴ് നഗരങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു.
അതേസമയം സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രതയില്ലെന്നാണ് വിദഗ്ദരുടെ നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."