ലൈസൻസ് ഇല്ലാത്ത ആരോഗ്യ പരിചരണ കേന്ദ്രങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്:ഒമാനിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു വരുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ തേടരുതെന്ന മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം.ലൈസൻസ് ഇല്ലാത്ത ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെ അപകടങ്ങളെക്കുറിച്ച് അറിയിപ്പും ആരോഗ്യ മന്ത്രാലയം 2024 ജൂൺ 4-ന് പുറത്തിറക്കി.
تنبه وزارة الصحة إلى المخاطر الكبيرة الناشئة من تلقي خدمات صحية في أماكن غير مرخصة ومهيئة لهذا الغرض ومن فئات غير صحية التي قد ينشأ عنها مضاعفات مؤثرة أو انتقال لأمراض معدية أو حقن مواد مغشوشة وغيرها من التحديات الواجب تجنبها.#صحة_رائدة_مستدامة_للجميع pic.twitter.com/ETTuxYkDmi
— وزارة الصحة - سلطنة عُمان (@OmaniMOH) June 4, 2024
വ്യാജ ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനായി മന്ത്രാലയം പ്രത്യേക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അനധികൃതമായി ബോട്ടോക്സ് കുത്തിവെപ്പ്, ഫില്ലർ കുത്തിവെപ്പ് തുടങ്ങിയ സേവനങ്ങൾ നൽകിവന്നിരുന്നവർക്കെതിരെ മന്ത്രാലയം നടപടികൾ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇത്തരം അനധികൃത കേന്ദ്രങ്ങളിൽ നിന്ന് ആരോഗ്യ സേവനങ്ങൾ സ്വീകരിക്കുന്നത് ഗുരുതര പകർച്ചവ്യാധികൾ പിടിപെടുന്നതും, മായം ചേർന്ന ഇഞ്ചക്ഷൻ ഉൾപ്പടെയുള്ള അപകടങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യ മന്ത്രാല അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."