ഫീച്ചറുകള്‍ കുത്തിനിറച്ച കാര്‍ വേണോ? അള്‍ട്രോസ് റേസറിനെക്കുറിച്ചറിയാം
ഹോട്ട് ഹാച്ച്കാറുകളെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗമാക്കിയ മോഡലാണ് ഫോക്‌സ്‌വാഗണിന്റെ പോളോ ജി.ടി.ഐ. പിന്ന്ീട് ഹ്യുണ്ടായിയുടെ ഐ.ടെന്‍ എന്നിലൂടെ വിപണിയെ ഇളക്കിമറിച്ച പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ടാറ്റമോട്ടോഴ്‌സിന്റെ പോരാളികൂടി എത്തുന്നു. അള്‍ട്രോസ് റേസര്‍ എന്ന മോഡലിനെയാണ് ടാറ്റമോട്ടോഴ്‌സ് മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.
2024ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലും അതിന്മുന്നേ 2023ലെ ഓട്ടോ എക്‌സ്‌പോയിലും അവതരിപ്പിച്ച ഈ മോഡലിന്റെ ബേസ് വേരിയന്റിന് 9.49ലക്ഷം രൂപയാണ് വിലവരുന്നത്.R1, R2, R3 എന്നിങ്ങനെ 3 വ്യത്യസ്ത വേരിയന്റുകളിലാണ് വാഹനം മാര്‍ക്കറ്റിലേക്കെത്തുന്നത്. നിരവധി ഫീച്ചറുകളുമായാണ് മോഡല്‍ മാര്‍ക്കറ്റിലേക്കെത്തുന്നത്.ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ് പോലുള്ള കിടിലന്‍ സംവിധാനങ്ങളെല്ലാം കോര്‍ത്തിണക്കിയിട്ടുണ്ട് ടാറ്റ.
16 ഇഞ്ച് അലോയ് വീലുകള്‍, റിയര്‍ വൈപ്പറും വാഷറും, റിയര്‍ ഡീഫോഗര്‍, ആറ് എയര്‍ബാഗുകള്‍, ലെതറെറ്റ് സീറ്റുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഉള്ള സ്മാര്‍ട്ട് കീ, നാല് സ്പീക്കറുകളും നാല് ട്വീറ്ററുകളും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 4-ഡോര്‍ പവര്‍ വിന്‍ഡോ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ORVM-കള്‍, ക്രൂയിസ് കണ്‍ട്രോള്‍ പോലുള്ള അധിക സവിശേഷതകളും ടാറ്റ ആള്‍ട്രോസ് റേസര്‍ R1 വേരിയന്റിലുണ്ട്.
കൂടാതെ ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ എസി വെന്റുകള്‍, ലെതര്‍ ഫ്രണ്ട് സ്ലൈഡിംഗ് ആംറെസ്റ്റ്, ലെതര്‍ സ്റ്റിയറിംഗ് വീലും ഗിയര്‍ നോബും, ഡാഷ്ബോര്‍ഡില്‍ ആംബിയന്റ് ലൈറ്റിംഗ് പോലുള്ള മോഡേണ്‍ ഫീച്ചറുകളാലും ടാറ്റ ആള്‍ട്രോസ് റേസറിന്റെ ബേസ് R1 വേരിയന്റിലുണ്ട്. ഇനി പെര്‍ഫോമന്‍സ് ഹാച്ച്ബാക്കിന്റെ രണ്ടാമത്തെ R2 വേരിയന്റിലേക്ക് നോക്കിയാല്‍ ബേസ് പതിപ്പിന് കിട്ടുന്ന എല്ലാ കാര്യങ്ങളും ഇതില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.ഓറഞ്ച്, അവന്യൂ വൈറ്റ്, പ്യുവര്‍ ഗ്രേ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയിലേക്കെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."