മോദിയുടെ സത്യ പ്രതിജ്ഞ ആഘോഷമാക്കാന്‍ വെടിക്കെട്ട് നടത്തി പണിപാളി; ബി.ജെ.പി ഓഫിസ് തന്നെ കത്തിപ്പോയി
ഇന്‍ഡോര്‍: മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഒരു ഗംഭീര ആഘോഷമാക്കി മാറ്റാന്‍ ഇറങ്ങിയതാ. എന്നാല്‍ പണിപാളി. ബി.ജെ.പി ഓഫിസ് തന്നെ കത്തിപ്പിടിച്ചു. ഇന്‍ഡോറില്‍ ആണ് സംഭവം. ഏതായാലും സംഭവത്തില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ഇന്‍ഡോറിലെ ബിജെപി ഘടകം.
സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു കൊണ്ടിരിക്കുമ്പോഴാണ് വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിനിടെ പാര്‍ട്ടി ഓഫിസിന്റെ മുകള്‍നിലയ്ക്ക് തീപിടിക്കുകയായിരുന്നു.
#WATCH | Madhya Pradesh | Fire broke out at BJP office in Indore. Fire tenders reached the spot and controlled the fire. pic.twitter.com/0DHqrf5wrB
— ANI (@ANI) June 9, 2024
ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങുമ്പോള്‍ തന്നെ പടക്കം പൊട്ടിക്കാനും വെടിക്കെട്ട് തുടങ്ങാനുമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പദ്ധതി. സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിച്ച് ഏകദേശം 9.15ഓടെയാണ് വെടിക്കെട്ട് തുടങ്ങിയത്. വെടിക്കെട്ടിനിടെ നാലുനില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ സമീപവാസികള്‍ തീ കാണുകയായിരുന്നു.
ഓഫിസ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കിടന്നിരുന്ന പ്ലൈവുഡിലേക്കും സോഫയിലേക്കും പൂത്തിരി വീണതാണ് വിനയായത്. ഇത് ആളിക്കത്തി മുകള്‍നിലയിലാകെ തീപിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."