സഊദിയില്‍ ജോലി; കേരള സര്‍ക്കാരിന് കീഴില്‍ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്; വിസ കമ്പനി നല്‍കും
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് വഴി സഊദി അറേബ്യയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കായി മികച്ച ശമ്പളമാണ് ലഭിക്കുക. താഴെ നല്‍കിയിരിക്കുന്ന യോഗ്യതയുള്ളവരാണ് നിങ്ങളെങ്കില്‍ ഒഡാപെക്കിന്റെ സൗജന്യ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാം.
ജോലി
സഊദിയിലെ പ്രശസ്തമായ ഭക്ഷ്യ ഉല്‍പ്പാദന ഫാക്ടറിയിലേക്കാണ് ജോലിക്കാരെ തേടുന്നത്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
25 മുതല്‍ 35 വയസ് വരെയാണ് പ്രായപരിധി.
ബിരുദവും ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യതയായി ചോദിക്കുന്നത്. ഓരോ പോസ്റ്റുകള്‍ക്കും അനുസരിച്ച് സാലറി ലഭിക്കും.
തസ്തിക
ഡാറ്റ അനലിസ്റ്റ്, ബ്രാഞ്ച് മാനേജര്‍, എക്‌സിക്യൂട്ടീവ് എച്ച്.ആര്‍, ഫോട്ടോഗ്രാഫര്‍, വീഡിയോ പ്രൊഡ്യൂസര്‍, പര്‍ച്ചേസിങ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ്, പബ്ലിക് അക്കൗണ്ടന്റ്, മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് കണ്‍സള്‍ട്ടന്റ് എന്നിങ്ങനെയാണ് ഒഴിവുള്ള പോസ്റ്റുകള്‍.
ഓരോ പോസ്റ്റിലും ആവശ്യമായ പ്രവൃത്തി പരിചയം,
ഡാറ്റ അനലിസ്റ്റ് : കുറഞ്ഞത് 3 വര്‍ഷം
ബ്രാഞ്ച് മാനേജര്‍ : കുറഞ്ഞത് 5 വര്‍ഷം
എക്‌സിക്യൂട്ടീവ് എച്ച്.ആര്‍ : കുറഞ്ഞത് 5 വര്‍ഷം
ഫോട്ടോഗ്രാഫര്‍, വീഡിയോ പ്രൊഡ്യൂസര്‍ : കഴിവുകളെ ആശ്രയിച്ചായിരിക്കും നിയമനം.
പര്‍ച്ചേസിങ് അക്കൗണ്ടന്റ് : കുറഞ്ഞത് 3 വര്‍ഷം
കോസ്റ്റ് അക്കൗണ്ടന്റ് : കുറഞ്ഞത് 3 വര്‍ഷം
പബ്ലിക് അക്കൗണ്ടന്റ് : കുറഞ്ഞത് 5 വര്‍ഷം
മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ് കണ്‍സള്‍ട്ടന്റ് : കുറഞ്ഞത് 5 വര്‍ഷം
മറ്റ് നിബന്ധനകള്‍
മൂന്ന് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. താമസം, യാത്രച്ചെലവ്, പദവി അനുസരിച്ച് വിമാന ടിക്കറ്റ് എന്നിവ നല്‍കുന്നതാണ്. വിസ കമ്പനി നല്‍കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത, അനുഭവ സാക്ഷ്യപത്രം, എന്നിവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ [email protected] എന്ന വിലാസത്തില്‍ 2024 ജൂണ്‍ 14നോ അതിന് മുമ്പോ അയക്കുക.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള സേവന നിരക്കുകള്‍ ബാധകമായിരിക്കും. അല്ലാതെ മറ്റൊരു തരത്തിലുള്ള യാതൊരു ഫീസുകളും ഒഡാപെക് ഈടാക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."