HOME
DETAILS

രാഹുലൊഴിഞ്ഞാല്‍ പ്രിയങ്കയോ, മുരളിയോ ? പ്രഖ്യാപനത്തിന് കാതോര്‍ത്ത് വയനാട്

  
നിസാം കെ. അബ്ദുല്ല
June 17 2024 | 01:06 AM

priyanka-gandhi or k muraleedharan-from-wayanad-poll-debut

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി രണ്ടിടത്തൊന്നില്‍ ഇന്ന് രാജിക്കൊരുങ്ങവെ പിന്‍ഗാമിയാരെന്ന പ്രഖ്യാപനത്തിന് കാതോര്‍ത്ത് വയനാട്. വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഏറെക്കുറെ മുന്നണികളും വോട്ടര്‍മാരും ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ ഗാന്ധി മണ്ഡലത്തിലെത്തിയപ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വയനാട്ടില്‍ നിന്നുള്ള എം.പി സ്ഥാനം രാഹുല്‍ ഗാന്ധി രാജിവയ്ക്കുമെന്നും റായ്ബറേലി നിലനിര്‍ത്തുമെന്നുമുള്ള സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാെല തന്നെ പിന്‍ഗാമി ആരെന്ന ചര്‍ച്ചയും ഉടലെടുത്തു.
ഉപതെരഞ്ഞെടുപ്പില്‍ സഹോദരി പ്രിയങ്കാ ഗാന്ധി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതാക്കള്‍ മതിയെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുള്ളത്. തൃശൂരില്‍ പരാജയപ്പെട്ട കെ. മുരളീധരനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതോടെ പ്രിയങ്കയല്ലെങ്കില്‍ ആരെന്ന ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. എങ്കിലും പ്രിയങ്ക ഗാന്ധിയോ, കെ. മുരളീധരനോ വയനാട്ടില്‍ മത്സരിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍.

രാഹുല്‍ ഗാന്ധി മണ്ഡലമൊഴിയുന്നതില്‍ വയനാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ട്. ദേശീയ നേതാവിനപ്പുറം രാഹുലിനെ തങ്ങളിലൊരുവനായാണ് വോട്ടര്‍മാരില്‍ ഭൂരിഭാഗവും നോക്കിക്കാണുന്നത്. അതിന്റെ പ്രതിഫലനമാണ് ഇത്തവണത്തെയും ലീഡിലുള്ളത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം തങ്ങളെ സാന്ത്വനിപ്പിക്കാന്‍ ഓടിയെത്തിയ രാഹുലിനെ അവര്‍ അത്രയേറെ ഇഷ്ടപ്പെടുന്നുണ്ട്. അതേസമയം ഇന്ത്യയെ വീണ്ടെടുക്കാന്‍ രാഹുല്‍ ഉത്തരേന്ത്യയില്‍ തന്നെ വേണമെന്നതിനാല്‍ അദ്ദേഹം ഇവിടെ രാജിവയ്ക്കണമെന്ന് അഭിപ്രായപ്പെടുന്നവരും മണ്ഡലത്തിലുണ്ട്. രാഹുലൊഴിഞ്ഞാല്‍ സഹോദരി പ്രിയങ്ക ഗാന്ധി തന്നെ ഇവിടെ മത്സരിക്കണമെന്നതാണ് ഇവരുടെയെല്ലാം അഭിപ്രായം.
രാഹുല്‍ ഗാന്ധിയോട് പരാജയപ്പെട്ട സി.പി.ഐ ദേശീയ നേതാവ് ആനി രാജ മത്സരിക്കണമെന്ന് ഇടതുപക്ഷത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നിന്നുതന്നെയാകണമെന്ന ആവശ്യവുമുയരുന്നുണ്ട്. ഇത്തവണത്തെ വോട്ട് വര്‍ധനവ് നിലനിര്‍ത്താന്‍ പ്രാപ്തിയുള്ള സ്ഥാനാര്‍ഥിയെ സംസ്ഥാന നേതൃത്വം കളത്തിലിറക്കുമെന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കരുതുന്നത്. 2019ല്‍ സസ്പെന്‍സുകള്‍ക്കൊടുവില്‍ ചുരം കയറിയെത്തിയ രാഹുല്‍ ഗാന്ധിയുടെ മടക്കവും മണ്ഡലത്തില്‍ സസ്പെന്‍സ് നിറയ്ക്കുകയാണ്. 364422 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 59.69 ശതമാനം വോട്ട് നല്‍കിയാണ് വയനാട് ലോക്സഭാ മണ്ഡലം രാഹുലിനെ ഇത്തവണ മണ്ഡലത്തിന്റെ പ്രതിനിധിയാക്കിയത്. 2019ല്‍ ദേശീയനേതാവിനെ ഇരുകൈയും നീട്ടി സ്വീകരിച്ച മലയോര ജനത ഇക്കുറിയും സ്നേഹത്തിന്റെ മാറ്റുകുറയ്ച്ചിരുന്നില്ലെന്നതാണ് മത്സരഫലം വ്യക്തമാക്കുന്നത്. രണ്ടിടത്തും സന്തോഷം നല്‍കുന്നതായിരിക്കും തന്റെ പ്രഖ്യാപനമെന്ന് നന്ദിയറിയിക്കാന്‍ വയനാട്ടിലെത്തിയപ്പോള്‍ രാഹുല്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുമെന്ന ധ്വനിയുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. എങ്കിലും ഇന്നത്തെ പ്രഖ്യാപനം വയനാടിനോ, റായ്ബറേലിക്കോ അനുകൂലമെന്നതിലേക്ക് കണ്ണുനട്ടിരിക്കുകയാണ് വോട്ടര്‍മാര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  7 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  7 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  7 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  7 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  7 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  7 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  7 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  7 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  7 days ago