HOME
DETAILS

കൊന്നൊടുക്കുന്നു, അഭയകേന്ദ്രങ്ങള്‍ ഓരോന്നായി തകര്‍ത്ത് ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 100 ലേറെ മനുഷ്യര്‍ 

  
Farzana
June 23 2024 | 03:06 AM

Israel kills dozens of Palestinians in two 'massacres' in Gaza

ഗസ്സ: ഇടതടവില്ലാതെ മിസൈല്‍ വര്‍ഷിച്ചും ബോംബിട്ടും ഡ്രോണുകളും സൈനിക വാഹനങ്ങളും ഉപയോഗിച്ചും ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്നത് തുടരുകയാണ് ഇസ്‌റാഈല്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരെ പ്രത്യേകമായി ലക്ഷ്യം വച്ചാണ് ആക്രമണങ്ങള്‍. എല്ലാം നഷ്ടപ്പെട്ട ജനതയുടെ അവസാന ആശ്രയമായ അഭയാര്‍ഥി ക്യാംപുകളാണ് സയണിസ്റ്റ് നരമേധര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. പതിനായിരങ്ങളാണ് ഇവിടങ്ങളില്‍ തിങ്ങി പാര്‍ക്കുന്നത്. 

രക്തരൂഷിതമായ 24 മണിക്കൂറാണ് കഴിഞ്ഞു പോയത്. എങ്ങും പരുക്കേറ്റവര്‍. ചിതറിത്തെറിച്ച മൃതദേഹങ്ങള്‍. ചോരക്കളമാണ് ഗസ്സ.  വടക്കന്‍ ഗസ്സ മുനമ്പിലെ അല്‍ ശാതി അഭയാര്‍ഥി ക്യാംപിന് നേരെ സയണിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ അമ്പതോളം പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പകുതിയിലേറെയും കുട്ടികളും സ്ത്രീകളും വയോധികരുമാണ്. ആക്രമണത്തില്‍ ബഹുനില ജനവാസ കെട്ടിടം ഉള്‍പ്പെടെ തകര്‍ന്നു. വടക്കന്‍ ഗസ്സയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭവനരഹിതരായ ഫലസ്തീനികളാണ് ഇവിടെ വസിച്ചിരുന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്കുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാരായ ആളുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 1948ല്‍ സ്ഥാപിച്ച അല്‍ ശാതി കേന്ദ്രം, ഗസ്സയിലെ ഏറ്റവും പഴക്കമുള്ളതും വലുതുമായ അഭയാര്‍ഥി ക്യാംപുകളിലൊന്നാണ്.

ഗസ്സയിലെങ്ങും കനത്ത ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ മവാസിയിലെ ടെന്റ് ക്യാംപുകള്‍ക്ക് നേര്‍ക്കുണ്ടായ മിസൈല്‍ വര്‍ഷത്തില്‍ 25 പേരും കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. കുട്ടികളും സ്ത്രീകളും അഭയംതേടിയിരുന്ന താല്‍ക്കാലിക ടെന്റുകള്‍ക്ക് നേരെ രണ്ട് മിസൈലുകളാണ് ഇസ്‌റാഈല്‍ സൈന്യം പ്രയോഗിച്ചത്. ആദ്യ ആക്രമണത്തെത്തുടര്‍ന്ന് ക്യാംപിന് പുറത്തിറങ്ങിയവര്‍ക്ക് നേരെ വീണ്ടും മിസൈല്‍ അയച്ച് കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എ.പി റിപ്പോര്‍ട്ട്‌ചെയ്തു.

24 മണിക്കൂറിനുള്ളില്‍ 101 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു. ഇത് മൃതദേഹങ്ങളുടെ മാത്രം കണക്കാണെന്നും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന ജീവനുള്ളതോ, ജീവന്‍ വേര്‍പ്പെട്ടുപോയതോ ആയ ഫലസ്തീനികള്‍ ഇതില്‍പ്പെടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 169 പേരെയാണ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടതും ഇന്നലെയാണ്.

ഇതോടെ ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 37,551 ലധികം ഫലസ്തീനികളാണ് ഗസ്സയില്‍ മാത്രം കൊല്ലപ്പെട്ടത്. 85,000 പേര്‍ക്ക് പരുക്കേറ്റു. വെസ്റ്റ് ബാങ്കില്‍ 552 പേരും കൊല്ലപ്പെട്ടു. 5,200 പേര്‍ക്ക് പരുക്കേറ്റു. പതിനായിരത്തോളം പേരെയാണ് ഫലസ്തീന്‍ അതോരിറ്റിയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍നിന്ന് സയണിസ്റ്റ് അധിനിവേശ സൈനികര്‍ നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയത്.

അതിനിടെ വെസ്റ്റ് ബാങ്കില്‍ നിയമവിരുദ്ധമായി കുടിയേറിയ ഇസ്‌റാഈലിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫലസ്തീന്‍ പോരാളികളാണ് സംഭവത്തിന് പിന്നിലെന്ന് ഇസ്‌റാഈല്‍ ആരോപിച്ചു. കാറോടിച്ചുപോകുകയായിരുന്ന ഇയാളെ വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവത്തിന് ശേഷം വാഹനത്തിന് തീയിടുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  a day ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  a day ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  a day ago
No Image

മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു

Kerala
  •  a day ago
No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  a day ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  a day ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  a day ago
No Image

വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി

Kerala
  •  a day ago
No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  a day ago