HOME
DETAILS

പന്തെടുക്കാന്‍ ഹോര്‍ഡിങ് ബോക്‌സിന് അടിയിലേക്ക് നുഴഞ്ഞുകയറി കോലി; ICC പ്രതികരിച്ചത് ഇങ്ങനെ

  
June 23 2024 | 08:06 AM

Virat Kohli crawls underneath advertising platform in search of ball

മുംബൈ: ഇന്ത്യ 50 റണ്‍സിന് വിജയിച്ച ബംഗ്ലാദേശുമായുള്ള ടി-20 ലോകകപ്പില്‍ സൂപ്പര്‍ താരം വിരാട് കോലിയുടെ ചെറിയൊരു സെക്കന്റ് മാത്രം വരുന്ന വിഡിയോയാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ നോര്‍ത്ത് സൗണ്ടില്‍ സര്‍ വിവ് റിച്ചാഡ്‌സ് സ്‌റ്റേഡിയത്തിലായിരുന്നു കോലിയുടെ തമാശരൂപത്തിലുള്ള പ്രവൃത്തി ഉണ്ടായത്. ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സെന്ന വിജയലക്ഷ്യം കൈവരിക്കാനായി ബാറ്റ് വീശുകയാണ് ബംഗ്ലാദേശുകാര്‍. കളി മൂന്ന് ഓവര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടത് 74 റണ്‍സ്. കൈയിലുള്ളതാകട്ടെ നാലുവിക്കറ്റും. അര്‍ഷദീപ് സിങ് റിഞ്ഞ 18 ാം ഓവറിലെ ഒരു പന്ത് റിഷാദ് ഹുസൈന്‍ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയപ്പോള്‍ അതു വീണത് ബൗണ്ടറിലൈനിനപ്പുറത്ത്. വീണ പന്ത് ഉരുണ്ടുരുണ്ട് ബൗണ്ടറിക്ക് പുറത്ത് സ്ഥാപിച്ച പരഹസ്യ ഹോര്‍ഡിങ്ങിന്റെ ബോക്‌സ് ടൈപ്പിലുള്ള കാലുകള്‍ക്കടിയിലേക്ക് പോയി.

കൂറ്റനടികള്‍ക്ക് സാധ്യതയുള്ളതിനാല്‍ ബൗണ്ടറി ലൈനിനരികിലായിരുന്നു കോലി ഫീല്‍ഡ് ചെയ്തിരുന്നത്. പന്തെടുക്കാന്‍ കോലി ബോള്‍ ബോയിയെയോ മറ്റ് സ്റ്റാഫിനെയോ കാത്തിരുന്നില്ല. കമ്പിക്കൂടിനടിയിലേക്ക് നുഴഞ്ഞുകയറിയ കോലി നിമിഷനേരം കൊണ്ട് അത് പുറത്തെടുത്ത് തിരിച്ചുവരികയുംചെയ്യുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലുള്ളത്. പന്തുമായി അദ്ദേഹം ഫീല്‍ഡില്‍ നിലയുറപ്പിക്കുകയും ചെയ്തു.

12 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള കോലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജസ്റ്റ് കോലി തിങ്‌സ് എന്ന അടിക്കുറിപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ICC) അതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

2024-06-2314:06:08.suprabhaatham-news.png

അതേസമയം, ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്ത ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാ പോരാട്ടം 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിലൊതുങ്ങി.

ബംഗ്ലാദേശിനായി 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ആണ് മികച്ച സ്‌കോര്‍ പുറത്തെടുത്തത്. തന്‍സിദ് ഹസന്‍ 29ഉം റിഷാദ് ഹുസൈന്‍ 24ഉം റണ്‍സ് നേടി. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീതവും പിഴുതു. 

2024-06-2314:06:20.suprabhaatham-news.png

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെടുത്തത്. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും നേടി 50 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. വിരാട് കോലി(37), റിഷഭ് പന്ത്(36), ശിവം ദുബെ(34), രോഹിത് ശര്‍മ(23) ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ബംഗ്ലാദേശിനിത് തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്. ഇതോടെ ടീമിന്റെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു. 

 Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."