HOME
DETAILS

വീണ്ടും ശമ്പളമില്ലാതെ എന്‍.എച്ച്.എം ജീവനക്കാര്‍;  കണ്ണടച്ച് സര്‍ക്കാര്‍

  
എം. അപര്‍ണ
June 23, 2024 | 9:03 AM

NHM staff without pay;The government turned a blind eye

കോഴിക്കോട്: ശമ്പളത്തിനായി എല്ലാമാസവും സമരം ചെയ്യേണ്ട ഗതികേടിലാണ് ദേശീയ ആരോഗ്യ ദൗത്യത്തിന് (എന്‍.എച്ച്.എം)കീഴിലെ ജീവനക്കാര്‍. സംസ്ഥാനത്തെ എന്‍.എച്ച്.എം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് ഇന്നേക്ക് 22ദിവസം. മെയ്മാസത്തെ ശമ്പളമാണ് ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും നല്‍കാത്തത്. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവനക്കാര്‍. എന്‍.എച്ച്.എം. ജീവനക്കാരുടെ ശമ്പളത്തിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ്. കേന്ദ്രം പണം നല്‍കാത്തതുകൊണ്ടാണ് ശമ്പളം നല്‍കാത്തതെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രം വിഹിതം അനുവദിച്ചാല്‍ മാത്രമേ സംസ്ഥാന സര്‍ക്കാരും വിഹിതം അനുവദിക്കൂ. ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം. ഫണ്ട് ലഭ്യമായി ഫയല്‍ നീങ്ങിയാലും ശമ്പളം അക്കൗണ്ടിലെത്താന്‍ പിന്നേയും ദിവസങ്ങള്‍ എടുക്കും. അതുവരെ എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

സ്‌കൂള്‍ തുറക്കലും ബലി പെരുന്നാളടക്കമുള്ള ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടാനും കിട്ടാനും ജീവനക്കാര്‍ സമരത്തിനിറങ്ങേണ്ടി വന്നിരുന്നു. പതിമൂന്നായിരത്തോളം ജീവനക്കാരാണ് നിലവില്‍ എന്‍.എച്ച്.എമ്മിനു കീഴില്‍ ആരോഗ്യ രംഗത്ത് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നത.് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, കൗണ്‍സിലേഴ്‌സ്, ഡ്രൈവര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍സ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് സ്ഥിര ജീവനക്കാരുടെ ആനുകൂല്യമോ തുല്യ ശമ്പളമോ ലഭിക്കുന്നില്ല. തുച്ഛമായ ശമ്പളമാണ് അധിക പേര്‍ക്കും. ജോലി സ്ഥലവും വീടും രണ്ടിടങ്ങളിലായതിനാല്‍ പലരും ഹോസ്റ്റലുകളിലും വാടകയ്ക്ക് നിന്നുമാണ് ജോലി ചെയ്യുന്നത്. ശമ്പളം മുടങ്ങിയതോടെ വാടകകൊടുക്കാനും മറ്റും പ്രയാസപ്പെടുകയാണ്. കൊവിഡ് കാലത്ത് എന്‍.എച്ച്.എം ജീവനക്കാരുടെ സേവനം ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍ അടിക്കടി ശമ്പളം മുടങ്ങുന്നതിനാല്‍ ജോലി നിര്‍ത്തിവെച്ചുള്ള പ്രത്യക്ഷ സമരമുള്‍പ്പടെയുള്ളവയിലേക്ക് കടക്കാനാണ് ജീവനക്കാര്‍ ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനഞ്ചോളം പോക്സോ കേസുകളിലെ പ്രതികളായ രണ്ട് മലയാളികൾ നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലവിരിച്ച് കേരള പൊലിസ്

crime
  •  22 days ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽനിന്ന് 10 പവൻ സ്വർണം കാണാതായി; അന്വേഷണം അടുത്തിടെ സ്ഥലംമാറിപ്പോയ സിഐയിലേക്ക്

Kerala
  •  22 days ago
No Image

ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റു; വനിതാ ടി-20 ലോകകപ്പിൽ നിന്നും ഇന്ത്യ പുറത്തായി

National
  •  22 days ago
No Image

ആലപ്പുഴയിൽ ശിക്കാര ബോട്ടിൽനിന്ന് കായലിൽ വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

Kerala
  •  22 days ago
No Image

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാരനെ കാറിടിച്ച് വീഴ്ത്തി വധശ്രമം; വേങ്ങേരി സ്വദേശിക്കെതിരെ കേസ്, കാർ കസ്റ്റഡിയിൽ

Kerala
  •  22 days ago
No Image

ബാസ്‌ബോൾ' വിപ്ലവം നയിച്ച നായകൻ പടിയിറങ്ങുന്നു; ട്രെന്റ് ബ്രിഡ്ജിൽ ബെന്‍ സ്‌റ്റോക്‌സ് കളിയവസാനിപ്പിക്കുന്നു

Cricket
  •  22 days ago
No Image

കോട്ടയത്ത് പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

Kerala
  •  22 days ago
No Image

പാലക്കാട് അഞ്ചാം ക്ലാസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് കസ്റ്റഡിയിൽ; ക്രൂരത പുറത്തുകൊണ്ടുവന്നത് അയൽവാസികൾ പകർത്തിയ മൊബൈൽ ദൃശ്യങ്ങൾ

Kerala
  •  22 days ago
No Image

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

National
  •  22 days ago
No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  22 days ago