HOME
DETAILS

ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ നാവിക്, യാന്ത്രിക് റിക്രൂട്ട്‌മെന്റ്; പ്ലസ് ടുക്കാര്‍ക്ക് അപേക്ഷിക്കാം; അപേക്ഷ ജൂലൈ 3 വരെ

  
Web Desk
June 25 2024 | 13:06 PM

indian coast guard navik yanthrik recruitment apply till 3

കോസ്റ്റ് ഗാര്‍ഡ് തീരദേശ സംരക്ഷണ സേനയില്‍ നാവിക്, യാന്ത്രിക് റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കി. കോസ്റ്റ് ഗാര്‍ഡ് എന്‍ റോള്‍ഡ് പേഴ്‌സണല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ 01/2025 ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂലൈ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവുകള്‍

നാവിക് (ജനറല്‍ ഡ്യൂട്ടി) 
ആകെ ഒഴിവുകള്‍ 260. ഗണിതം, ഫിസിക്‌സ്, വിഷയങ്ങളോടെ പ്ലസ് ടു/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. 

യാന്ത്രിക്
മെക്കാനിക്കല്‍- 33, ഇലക്ട്രിക്കല്‍- 18, ഇലക്ട്രോണിക്‌സ്- 9 (എന്നിങ്ങനെ ആകെ ഒഴിവുകള്‍ 60).

യോഗ്യത

പത്താം ക്ലാസ്/ തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. കൂടാതെ ത്രിവത്സര / ചതുവര്‍ഷ എഞ്ചിനീയറിങ് ഡിപ്ലോമ (ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ ഇലക്ട്രോണിക്‌സ്) / ടെലികമ്മ്യൂണിക്കേഷന്‍- റേഡിയോ/ പവര്‍) നേടിയിരിക്കണം. 

ഉദ്യോഗാര്‍ഥികള്‍ ഫിസിക്കല്‍, മെഡിക്കല്‍ ടെസ്റ്റുകളില്‍ വിജയിക്കണം. 

ശമ്പളം

നാവിക് ജനറല്‍ ഡ്യൂട്ടി = 21700 രൂപ. 

യാന്ത്രിക് = 20,200 രൂപ. 

പ്രായപരിധി

18 മുതല്‍ 22 വയസ് വരെ. (ഉദ്യോഗാര്‍ഥികള്‍ 2003 മാര്‍ച്ച് 1നും 2007 ഫെബ്രുവരി 28നും മധ്യേജനിച്ചവരായിരിക്കണം). 

പട്ടിക ജാതി/ വര്‍ഗ വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പുരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാവുന്നത്. 

വിജ്ഞാപനം: https://joinindiancoastguard.cdac.in/cgept. 

സെലക്ഷന്‍

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, അസസ്‌മെന്റ് ആന്റ് അഡാപ്റ്റബിലിറ്റി ടെസ്റ്റ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, വൈധ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 300 രൂപ അപേക്ഷ ഫീസുണ്ട്. പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ഫീസില്ല. ഓണ്‍ലൈന്‍ വഴി പണമടയ്ക്കാം. മുന്‍ഗണന ക്രമത്തില്‍ 5 നഗരങ്ങള്‍ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാം. 

2025 ഏപ്രിലില്‍ ആദ്യ ബാച്ച് പരിശീലനം ഐഎന്‍എസ് ചില്‍ക്കയില്‍ നല്‍കും. തുടര്‍ന്ന് അനുവദിക്കപ്പെടുന്ന ട്രെന്‍ഡുകളില്‍ പ്രൊഫഷണല്‍ പരിശീലനവും ലഭിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago