സ്ഥാപകദിനാചരണവും പ്രാർത്ഥനാ സംഗമവും
മനാമ: മുസ്‌ലിം കൈരളിയുടെ അഭിമാനകരമായ അസ്തിത്വത്തിന് ആത്മീയ തണൽ വിരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ആദർശ വിശുദ്ധിയുടെ 98 സുകൃത വർഷങ്ങൾ പൂർത്തീകരിച്ചിരിക്കുന്നു. സമസ്ത സ്ഥാപക ദിനത്തിൽ മനാമ ഇർശാദുൽ മുസ്‌ലിമിൻ മദ്റസയിൽ സ്ഥാപകദിനാചരണവും പ്രാർത്ഥനാ സംഗമവും നടത്തി. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ തേങ്ങാപട്ടണം പതാക ഉയർത്തി പരിപാടിക്കു തുടക്കം കുറിച്ചു. സമസ്തയുടെ രൂപികരണത്തെയും, മുൻകാല നേതൃത്വത്തെയും കുറിച്ച് തങ്ങൾ മദ്റസ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തി സംസാരിച്ചു. സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, വൈസ് പ്രസിഡണ്ട് ഹാഫിള് ശറഫുദ്ധീൻ മൗലവി, മദ്റസ സദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര, മുഅല്ലിമീങ്ങളായ ഫാസിൽ വാഫി, കാസിം മൗലവി, അബ്ദുൾ മജീദ് ഫൈസി, അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, SKSSF ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, സെക്രട്ടറി റാശിദ് കക്കട്ടിൽ, സമസ്ത മനാമ ഏരിയ ട്രഷറർ ജാഫർ കൊയ്യോട്, വൈസ് പ്രസിഡണ്ട് ശൈഖ് റസാഖ്, സെക്രട്ടറി അബ്ദുൾ റൗഫ്, വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ റഫീഖ് എളയിടം, മുസ്താഖ്, സ്വാലിഹ് കുറ്റ്യാടി, ജബ്ബാർ മംഗലാപുരം, ജസീർ വാരം തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ശേഷം മധുര വിതരണവും നടത്തി.
സമസ്ത സ്ഥാപക ദിനത്തിൻ്റെ ഭാഗമായി സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന പ്രതിനിധി സമ്മേളനം 2024 ജൂൺ 28 വെള്ളിയാഴ്ച വൈകുന്നേരം 4.30 നും ബഹുജന സംഗമം രാത്രി 7 മണിക്കും മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു. SKSSF സംസ്ഥാന വൈസ് പ്രസിഡണ്ട് അൻവർ മുഹ്‌യിദ്ധീൻ ഹുദവി മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."