ഓഡിയോളജി, പാതോളജി, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ കോഴ്‌സുകള്‍; ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 30 വരെ
കേന്ദ്ര സാമൂഹിക നീതി വകപ്പിന് നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ AYJNISHD, സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ബാച്ചിലര്‍, മാസ്റ്റര്‍ കോഴ്‌സുകളില്‍ 2024 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് നാളെ വരെ അപേക്ഷിക്കാം. നോയിഡ, കൊല്‍ക്കത്ത, ജന്‍ല (ഒഡീഷ), സെക്കന്തരാബാദ് കേന്ദ്രങ്ങളിലേക്കും ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
പ്രോഗ്രാമുകള്‍
1. എം.എസ്.സി ഓഡിയോളജി- മുംബൈ, സെക്കന്തരാബാദ്
2. എം.എസ്.സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി - കൊല്‍ക്കത്ത
3. ബി.എ.എസ്.എല്‍.പി (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി - മുംബൈ, കൊല്‍ക്കത്ത, നോയിഡ, സെക്കന്തരാബാദ്
4. എം.എഡ്: സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപെയര്‍മെന്റ്) - മുംബൈ
5. ബി.എഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപെയര്‍മെന്റ്)- മുംബൈ, കൊല്‍ക്കത്ത, സെക്കന്തരബാദ്, ജന്‍ല
6. ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെട്ടര്‍- മുംബൈ, കൊല്‍ക്കത്ത
7. പിജി ഡിപ്ലോമ ഇന്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി- മുംബൈ
8. പിജി ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി- ഭോപാല്‍
Ali Yavar Jung National Institute of Speech and Hearing Disabilities, Bandra (west),
Mumbai- 400 050
PH: 022 26401529
mail: [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."