HOME
DETAILS

സഊദിയില്‍ വന്ധ്യത ചികിത്സയുടെ പേരില്‍ തട്ടിപ്പ്; വ്യാജ ഡോക്ടര്‍ പിടിയില്‍

  
July 11, 2024 | 3:35 PM

Infertility Treatment Fraud in Saudi Arabia; Fake doctor arrested

ജിദ്ദ:സഊദിയിലെ ജിദ്ദയിൽ വന്ധ്യത, മാനസിക രോഗങ്ങള്‍ എന്നിവ ചികിത്സിക്കുമെന്ന വ്യാജ അവകാശവാദവുമായി ദുര്‍ബലരായ രോഗികളെ മുതലെടുത്തിരുന്ന അനധികൃത ക്ലിനിക്കിനെതിരേ നടപടിയെടുത്ത് ആരോഗ്യ മന്ത്രാലയം. മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച്, ക്ലിനിക്ക് നടത്തിയിരുന്ന വ്യാജ ഡോക്ടറെ പിടികൂടിയതായി മന്ത്രാലയം അറിയിച്ചു. കരാര്‍ ഓഫീസ് എന്ന വ്യാജേന ജിദ്ദയിലെ ലൈസന്‍സില്ലാത്ത കെട്ടിടത്തിലാണ് പ്രതികള്‍ അനധികൃത ക്ലിനിക്ക് നടത്തികൊണ്ടിരുന്നത്.

പോലിസ് അറസ്റ്റ് ചെയ്ത വ്യാജ ഡോക്ടർക്കെതിരെ ആരോഗ്യ തൊഴില്‍ നിയമത്തിലെയും അസിസ്റ്റഡ് റീപ്രൊഡക്ഷന്‍, ഭ്രൂണങ്ങള്‍, വന്ധ്യതാ ചികിത്സ എന്നിവ സംബന്ധിച്ച നിയമങ്ങളിലെയും വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവും അരലക്ഷം സഊദി റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് വ്യാജ ഡോക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വ്യാജ ഡോക്ടര്‍ക്കു പുറമെ, നിയമവിരുദ്ധ ക്ലിനിക്ക് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉടമക്കെതിരേയും പോലിസ് കേസെടുത്തു. ക്ലിനിക്കിന്റെ നടത്തിപ്പില്‍ ഉള്‍പ്പെട്ട മറ്റുള്ളരെ കണ്ടെത്താനുള്ള അന്വേഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും ലൈസന്‍സുള്ള ഡോക്ടർമാരിൽ നിന്നും ക്ലിനിക്കിൽ നിന്നും മാത്രം ആരോഗ്യ സേവനങ്ങള്‍ തേടണമെന്നും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അറിയിപ്പ് നൽകി. ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദയിൽ പെട്ടാൽ 937 എന്ന നമ്പറില്‍ ഹെല്‍ത്ത് കോള്‍ സെന്റലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമയാന വിസ്മയം കാണാൻ തയ്യാറെടുക്കാം: പത്തൊൻപതാമത് ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ

uae
  •  7 days ago
No Image

റിച്ചയുടെ പേര് ഇനി ചരിത്രമാവും; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം ഒരുങ്ങുന്നു

Cricket
  •  7 days ago
No Image

പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ കത്തിച്ചു; പൊലിസിന് 5000 രൂപ പിഴ

Kerala
  •  7 days ago
No Image

ഡല്‍ഹി സ്‌ഫോടനം: മരണം 13 ആയി, ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു, അന്വേഷണം പുരോഗമിക്കുന്നു /Delhi Red Fort Blast

National
  •  7 days ago
No Image

യുഎഇ: 24 മണിക്കൂറിൽ 13.5 ദിർഹത്തിന്റെ വർധന; വീണ്ടും 500 ദിർഹത്തോട് അടുത്ത് സ്വർണവില

uae
  •  7 days ago
No Image

കൊല്ലത്ത് ദേശീയപാത നിര്‍മാണത്തിനിടെ ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം മണ്ണിനടിയില്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  7 days ago
No Image

സഞ്ജുവിന് ഇന്ന് 31ാം പിറന്നാൾ, സർപ്രൈസ് പോസ്റ്റുമായി സിഎസ്കെ; വമ്പൻ അപ്ഡേറ്റിന് കണ്ണുംനട്ട് ക്രിക്കറ്റ് ലോകം

Cricket
  •  7 days ago
No Image

തൊഴിലാളികൾ അറിയാൻ: യുഎഇയിൽ തൊഴിൽ നിയമം ലംഘിച്ചാൽ MOHRE-യെ സമീപിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  7 days ago
No Image

വേണ്ടത് വെറും ഒറ്റ സിക്സ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി പന്ത്

Cricket
  •  7 days ago
No Image

അജന്‍ഡ കീറിയെറിഞ്ഞു, മേയര്‍ ഇറങ്ങിപ്പോയി; തൃശൂര്‍ കൗണ്‍സില്‍ അവസാന യോഗവും അടിച്ചുപിരിഞ്ഞു

Kerala
  •  7 days ago