HOME
DETAILS

സഊദി എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീ പിടിച്ചു

  
July 11, 2024 | 5:39 PM

A Saudi Airlines plane caught fire while landing

ജിദ്ദ: സഊദി എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ തീ പടർന്നു.റിയാദിൽ നിന്ന് പാക്കിസ്ഥാനിലെ പെഷവാർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട സഊദി എയർലൈൻസിൻ്റെ SV 792 എന്ന വിമാനം ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ട് തീ പിടിച്ചത്. വിമാനത്താവളത്തിൽ ഇറങ്ങി റൺവേയിലൂടെ ഓടുന്നതിനിടെയാണ് ലാൻഡിങ് ഗിയറിൽ നിന്ന് തീ ഉയർന്നത്. ഉടനെ വിമാനം നിയന്ത്രണത്തിലാക്കിയ പൈലറ്റ് റൺവേയിൽ വിമാനം നിർത്തി എമർജൻസി ഡോറുകൾ തുറന്ന് യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും വളരെ വേഗം പുറത്തിറക്കി വലിയോരു അപകടം ഒഴിവാക്കി.

അഗ്നിശമന സേനയും മറ്റ് രക്ഷാ പ്രവർത്തക സംഘങ്ങളും സംഭവ സ്ഥലത്ത് കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ആളപായമൊന്നുമുണ്ടായിട്ടില്ല 276 യാത്രക്കാരും, 21 വിമാനജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക വിദഗ്‌ധരെത്തിവിമാനം പരിശോധിച്ചു തകരാറുകൾ പരിഹരിക്കുകയാണെന്ന് സഊദിയ അധികൃതർ അറിയിച്ചു, സർവീസുകൾ പുനഃസ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചുണ്ട്. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രാധാന്യം കൊടുക്കുമെന്ന് എയർലൈൻസ് ഉറപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  4 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  4 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  4 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  4 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  4 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  4 days ago