HOME
DETAILS

സി.പി.എമ്മിൽ ചേർന്നവരിൽ മുങ്ങിയ വധശ്രമക്കേസ് പ്രതിയും

  
Web Desk
July 13, 2024 | 2:35 AM

Murder Attempt Case Accused Also Joined in CPM Pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ സി.പി.എമ്മിൽ ചേർന്നവരെ സംബന്ധിച്ചുള്ള വിവാദം ഒഴിയുന്നില്ല. കാപ്പാ, കഞ്ചാവ് കേസുകളിലെ പ്രതികളോടൊപ്പം ഒളിവിലുള്ള വധശ്രമക്കേസ് പ്രതിയും പാർട്ടിയിൽ ചേർന്നു. 
എസ്.എഫ്.ഐ പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസിലെ  പ്രതി സുധീഷിനെയാണ് നേതാക്കൾ മാലയിട്ട് സി.പി.എമ്മിൽ ചേർത്തത്. എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി കാപ്പ കേസിൽ ഉൾപ്പെട്ടിട്ടുള്ള ശരൺ ചന്ദ്രനാണ്. നാലാം പ്രതിയാണ് സുധീഷ്. ശരൺ ചന്ദ്രൻ കേസിൽ ജാമ്യംനേടിയിരുന്നു. സുധീഷ് ഒളിവിലാണെന്ന് പൊലിസ് വ്യക്തമാക്കുമ്പോഴും  ശരൺ ചന്ദ്രനൊപ്പം  പാർട്ടിയിൽ ചേർന്നവരിൽ സുധീഷുമുണ്ടായിരുന്നു.

 

പാർട്ടിയിൽ അംഗത്വമെടുത്തതിന് പിന്നാലെ മൈലാടുപാറ സ്വദേശി യദുകൃഷ്ണനെ കുമ്പഴ ജങ്ഷനിൽ വച്ച് കഞ്ചാവ് കേസിൽ പിടികൂടിയിരുന്നു. 
കഴിഞ്ഞ അഞ്ചിനായിരുന്നു യദുകൃഷ്ണനും കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനും സുധീഷുമടക്കം 62 പേർ  സി.പി.എമ്മിൽ ചേർന്നത്. ശരൺ ചന്ദ്രന് പാർട്ടി അംഗത്വം നൽകിയത് വിവാദമായതിന് പിന്നാലെ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും മന്ത്രി വീണാ ജോർജും ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു. കാപ്പ ചുമത്തിയാൽ ജീവിതകാലം മുഴുവൻ പ്രതിയാകില്ലെന്നാണ് ജില്ലാ സെക്രട്ടറി വിശദീകരിച്ചത്. 


അതിനിടെ, സി.പി.എമ്മിലേക്ക് പുതുതായി വന്നവര്‍ക്ക് രാഷ്ട്രീയമായി  ഒരുപാട് കേസുകളുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. പാര്‍ട്ടിയിലേക്ക് വന്നവർക്കെതിരായ കേസുകള്‍ രാഷ്ട്രീയമായതാണ്. അതെല്ലാം ഒത്തുതീര്‍പ്പാക്കുമെന്നും  ഉദയഭാനു പറഞ്ഞു. ക്രിമിനൽ കേസുകൾ ഒഴിവാക്കാമെന്ന ഡീലിലാണ് കാപ്പാ കേസ് പ്രതി ഉൾപ്പെടെ സി.പി.എമ്മിൽ ചേർന്നതെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നതിനിടെയാണ് കേസുകള്‍ ഒത്തുതീര്‍പ്പാക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയത്.

 

Murder Attempt Case Accused Also Joined in CPM Pathanamthitta



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം

National
  •  18 days ago
No Image

ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോ​ഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും

Kuwait
  •  18 days ago
No Image

ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്

International
  •  18 days ago
No Image

പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ? 

Kerala
  •  18 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു 

Kerala
  •  18 days ago
No Image

ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ

uae
  •  18 days ago
No Image

വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ

latest
  •  18 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

Kerala
  •  18 days ago
No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  18 days ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  18 days ago