HOME
DETAILS
MAL
യുഎഇയിൽ ഡോക്ടർ എഴുതുന്ന മരുന്നുകൾ ദുരുപയോഗം ചെയ്താൽ കനത്ത പിഴ
July 13, 2024 | 2:00 PM
അബുദബി:രാജ്യത്ത് ഡോക്ടർമാർ അസുഖ ബാധിതർക്കായി എഴുതുന്ന മരുന്നുകൾ ദുരുപയോഗം ചെയ്താൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ഒരു വർഷം വരെ ജയിൽശിക്ഷയും ലഭിക്കാവുന്ന കുറ്റമാണെന്ന് അബുദബി ജുഡീഷ്യൽ കോടതി വ്യക്തമാക്കി.
നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് ജയിൽ ശിക്ഷ കനത്തതായിരിക്കുമെന്നും അറിയിച്ചു. ആദ്യ തവണ നിയമലംഘനം നടത്തിയാൽ മൂന്നുമാസംവരെ തടവും രണ്ടാം വട്ടം നടത്തിയാൽ ആറുമാസംവരെ തടവും ലഭിക്കും. മൂന്നാംതവണയാണെങ്കിൽ നിയമം തെറ്റിച്ചാൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
മരുന്നുകൾ ദുരുപയോഗം ചെയ്താൽ ഏറ്റവും കുറഞ്ഞ പിഴ 20,000 ദിർഹമാണ്. അതേസമയം മറ്റ് രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് നിയന്ത്രണമുള്ള മരുന്നുകൾ കൊണ്ടുവരാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയെടുകണം. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഈ അനുമതി എടുക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."