കൊളംബോയിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനം ലാന്റ് ചെയ്തത് പാകിസ്ഥാനില്‍! യാത്രക്കാരി മരണപ്പെട്ടു
ദുബൈ: ദുബൈയില്‍ നിന്നും കൊളംബോയിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദുബൈ ഫ്‌ളൈറ്റ് fz 569 അടിയന്തിരമായി കറാച്ചിയില്‍ ഇറക്കി. യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിമാനം കറാച്ചിയില്‍ ഇറക്കിയത്. യാത്രാക്കാരി കറാച്ചിയില്‍ വച്ച് മരണപ്പെട്ടു. എയര്‍ലൈന്‍ വക്താവ് ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചു.
ശനിയാഴ്ച ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൊളംബോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ട വിമാനം വൈമാനികന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ലാന്റിങ്ങിലൂടെ കറാച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു. പാകിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വക്താവ് സെയ്ഫുള്ള ഖാന്‍ നടത്തിയ പ്രസ്താവന പ്രകാരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ഒരു ശ്രീലങ്കന്‍ വനിതക്കാണ.് അവര്‍ പിന്നീട് മരണപ്പെട്ടു. മൃതദേഹം മാലിറിലെ ഖിത്മത് -ഇ-കല്‍ഖ് ഫൗണ്ടേഷനിലേക്ക് മാറ്റി. ഇവരുടെ മൃതദേഹം പിന്നീട് പ്രത്യേക വിമാനത്തില്‍ കൊളംബോയിലേക്ക് കൊണ്ടു പോയതായി സെയ്ഫുള്ള ഖാന്‍ വ്യക്തമാക്കി.
ശീലങ്കന്‍ വനിതയെ മെഡിക്കല്‍ ടീം പരിശോധിച്ചുവെന്നും അവരുടെ മൃതദേഹം മറ്റൊരു വിമാനത്തില്‍ കൊളംബോയിലേക്ക് കൊണ്ടുപോയെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവായ മുംതാസ് സെഹ്‌റ ബലോച്ച് പാകിസ്ഥാനി മാധ്യമങ്ങളോട് വ്യക്തമാക്കി.
എട്ടു മണിക്കൂര്‍ വൈകിയാണ് പിന്നീട് വിമാനം യാത്ര പുനരാരംഭിച്ചത്. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തിന് ഫ്‌ളൈ ദുബൈ ക്ഷമ ചോദിച്ചു. വിമാത്തിലെ മറ്റു യാത്രക്കാര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."