HOME
DETAILS

99 ലെ മഹാപ്രളയത്തിന് ഇന്ന് 100

  
Web Desk
July 15 2024 | 01:07 AM

Remembering the Great Flood of Kerala: 100 Years

കണ്ണൂർ: കേരളത്തെ വിഴുങ്ങിയ ഒരു മഹാപ്രളയത്തിൻ്റെ ഒാർമകൾക്ക് ഇന്ന് നൂറ് വയസ്. 99 ലെ പ്രളയമെന്നറിയപ്പെടുന്ന, കൊല്ലവർഷം 1099 ൽ (1924) കേരളത്തെ വിഴുങ്ങിയ പ്രളയകാലത്തെ പോലൊരു മഴ പീന്നീടൊരിക്കലും പെയ്തിട്ടില്ല. കേരളത്തിൻ്റെ ഭൂപ്രകൃതിയെ മാറ്റിമറിച്ച ഇതുപോലൊരു പ്രളയവും പിന്നീടുണ്ടായിട്ടില്ല. 1939ലും 1961 ലും ഇൗയടുത്ത് 2018ലുമെല്ലാം കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയങ്ങൾ വന്നിരുന്നെങ്കിലും നൂറ് വർഷം മുമ്പത്തെ ആ മഹാപ്രളയത്തോളം വരില്ല ഒന്നും.

1924 ജൂലൈ 14 മുതൽ 20 വരെ പെയ്തത് 591.3 മില്ലിമീറ്റർ മഴയായിരുന്നു. കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കാലവർഷവും (3451 മില്ലിമീറ്റർ) മാസവും (1527 മില്ലിമീറ്റർ ) 1924 ലെ പ്രളയകാല മഴയിലായിരുന്നു. 2018 ൽ സംസ്ഥാനത്ത് പ്രളയമുണ്ടാക്കിയ കാലവർഷ മഴ 2516 മില്ലിമീറ്ററായിരുന്നു. അന്ന് ഒാഗസ്റ്റ് മാസത്തിൽ പെയ്തത് 771 മില്ലിമീറ്ററും.

99 ലെ പ്രളയമഴയ്ക്ക് കാരണമായത് ചുഴലിക്കാറ്റാണ്. കനത്ത നഷ്ടമാണ് ഉണ്ടായത്. മൂന്നാറിനെ അടക്കം പിടിച്ചുകുലുക്കിയ പ്രളയത്തിൽ ബ്രിട്ടീഷുകാർ അവിടെ സ്ഥാപിച്ച റെയിൽവേ ലൈനടക്കം എന്നെന്നേക്കുമായി വിസ്മൃതിയിലായി. 1924 ജൂലൈ രണ്ടാമത്തെ ആഴ്ച്ച മലബാറിലാണ് മഴ തുടങ്ങിയത്. അവസാനിച്ചത് കേരളത്തെ മുഴുവൻ വെള്ളത്തിലാക്കിയും. കേരള സംസ്ഥാനം രൂപപ്പെടുന്നതിന് മുമ്പായതിനാൽ ആ ദുരന്തത്തിന്റെ മൊത്തം നഷ്ടം, മരണം ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ദുരന്തത്തിന്റെ ആഴവും വ്യക്തമല്ല. തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കൃതിയിൽ അന്നത്തെ പ്രളയത്തിൻ്റെ ദുരന്തചിത്രം പ്രതിപാദിച്ചിട്ടുണ്ട്.

Today marks the 100th anniversary of the Great Flood that devastated Kerala. Reflect on the memories and impact of this historic natural disaster.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  12 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  12 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  19 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  19 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  19 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  19 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  20 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  20 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  20 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  20 hours ago