HOME
DETAILS

ഇന്ത്യന്‍ മിലിട്ടറി കോളജ് യോഗ്യത പരീക്ഷ ഡിസംബര്‍ 1ന്; പരീക്ഷ കേന്ദ്രം തിരുവനന്തപുരത്ത്

  
July 16, 2024 | 2:02 PM

indian military college entrance exam on december 1

ഡറാഡൂണിലെ ഇന്‍ഡ്യന്‍ മിലിട്ടറി കോളജിലേക്കുള്ള യോഗ്യത പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ഡിസംബര്‍ 1ന് നടക്കും.

ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാര്‍ഥി പ്രവേശനസമയത്ത് അതായത് 2025 ജൂലൈ 1ന് ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ 7ാം ക്ലാസില്‍ പഠിക്കുകയോ 7ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാര്‍ഥി 2012 ജൂലൈ 2നും 2014 ജനുവരി 1നും ഇടയില്‍ ജനിച്ചവരായിരിക്കണം.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ അപേക്ഷിക്കണം. ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ www.rimc.gov.in ല്‍ ലഭ്യമാണ്. മേല്‍വിലാസം വ്യക്തമായി പിന്‍കോഡ്, ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എഴുതണം.

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളജില്‍ നിന്നും ലഭിക്കുന്ന നിര്‍ദ്ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് സെപ്റ്റംബര്‍ 30 ന് മുന്‍പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരവനന്തപുരം – 12 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഡെറാഡൂണ്‍ രാഷ്ട്രീയ ഇന്‍ഡ്യന്‍ മിലിട്ടറി കോളേജില്‍ നിന്നും ലഭിച്ച നിര്‍ദ്ദിഷ്ട അപേക്ഷാ ഫോം (2 കോപ്പി), പാസ്‌പോര്‍ട്ട് സൈസ് വലിപ്പത്തിലുള്ള 2 ഫോട്ടോകള്‍ (ഒരു കവറില്‍ ഉള്ളടക്കം ചെയ്തിരിക്കണം.), ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകര്‍പ്പുകള്‍, സ്ഥിരം മേല്‍വിലാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥി നിലവില്‍ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷാ ഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതിയും ഏതു ക്ലാസില്‍ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ 2 പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ 2 പകര്‍പ്പ് (ഇരുവശവും ഉള്‍പ്പെടുത്തിയത്, 9.35 X 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവര്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കേണ്ട മേല്‍ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത് എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം.

indian military college entrance exam on december 1

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  7 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  7 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  8 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരന് മർദനം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന സംഭവം: അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ

Kerala
  •  10 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ ഹിന്ദുത്വവാദികൾ മർദിച്ചവശരാക്കി; വർഗീയ കലാപത്തിനുള്ള  ആസൂത്രിത ശ്രമമെന്ന് ആരോപണം

Kerala
  •  10 hours ago
No Image

കോഴിക്കോട് നഗരമധ്യത്തിൽ പൊലിസിന് നേരെ ആക്രമണം: ടൗൺ എസ്.ഐയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തി; പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

ഐഎസ്എല്ലിൽ തോറ്റ് തുടങ്ങി ബ്ലാസ്റ്റേഴ്‌സ്; മോഹൻ ബഗാന് ഉജ്ജ്വല ജയം

Football
  •  12 hours ago