HOME
DETAILS

എനിക്കുള്ള പിന്തുണ മറ്റൊരാള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണമാകരുത്; രമേശ് നാരായണ്‍ വിവാദത്തില്‍ പ്രതികരിച്ച് ആസിഫ് അലി

  
Web Desk
July 17, 2024 | 9:58 AM

asif-ali-first-comments-on-ramesh-narayanan-controversy

തിരുവനന്തപുരം: രമേശ് നാരായണ്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തനിക്ക് ജനങ്ങള്‍ തരുന്ന പിന്തുണ മറ്റൊരാള്‍ക്കെതിരായ വിദ്വേഷ പ്രചാരണമാകരുതെന്ന് ആസിഫ് അലി പറഞ്ഞു. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ നടന്ന സിനിമാ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ആസിഫിന്റെ പ്രതികരണം. 

ഇന്നലെ മുതല്‍ നിങ്ങള്‍ തന്ന പിന്തുണയ്ക്ക് നന്ദി. ഞാന്‍ നിങ്ങളോടെല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രമേശ് നാരായണ്‍ അനുഭവിക്കുന്ന വിഷമം തനിക്ക് മനസിലാകും. അദ്ദേഹം മനപൂര്‍വ്വം അങ്ങനെ ചെയ്യുമെന്ന് വിചാരിക്കുന്നില്ല.സിനിമയുമായി ഒരു ബന്ധവുമില്ലാതെ വന്ന്, നിങ്ങളുടെയെല്ലാം സ്‌നേഹം അനുഭവിക്കാന്‍ പറ്റുന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ആസിഫ് അലി പറഞ്ഞു.

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങള്‍' ആന്തോളജി സീരിസിന്റെ ട്രെയിലര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയില്‍ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടന്‍ ആസിഫ് അലി ആയിരുന്നു പുരസ്‌കാരം നല്‍കുന്നത്. എന്നാല്‍, ആസിഫ് അലിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങാന്‍ രമേശ് നാരായണന്‍ വിമുഖത കാണിച്ചു. ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തില്‍നിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയില്‍ ഇല്ലാതിരുന്ന സംവിധായകന്‍ ജയരാജിനെ സദസ്സില്‍ നിന്ന് വിളിപ്പിച്ച് തനിക്ക് പുരസ്‌കാരം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജയരാജ് സ്റ്റേജിലെത്തി പുരസ്‌കാരം നല്‍കുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന്‍ ചിരിച്ചു കൊണ്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം നല്‍കുകയോ ചെയ്തില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അദ്ദേഹം ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്'; ശ്രേയസ് അയ്യർക്ക് മുൻ മുംബൈ ഇന്ത്യൻസ് താരത്തിന്റെ വമ്പൻ പ്രശംസ

Cricket
  •  7 minutes ago
No Image

ആശങ്കയിലായി യുഎഇയിലെ കേരള സിലബസ് വിദ്യാര്‍ഥികള്‍; അധ്യയനം ആരംഭിച്ച് 7 മാസം പിന്നിട്ടിട്ടും പുസ്തകങ്ങള്‍ എത്തിയില്ല

uae
  •  9 minutes ago
No Image

'നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും'; മമ്മൂട്ടിക്കും മോഹൻലാലിനും കമൽഹാസനും കത്ത്; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്ന് ആശാ വർക്കേഴ്സ്

Kerala
  •  36 minutes ago
No Image

വിപിഎൻ ഉപയോ​ഗത്തിൽ യുഎഇ ബഹുദൂരം മുന്നിൽ; രാജ്യത്ത് ഇത് നിയമവിരുദ്ധമോ?

uae
  •  41 minutes ago
No Image

കൊച്ചു കുഞ്ഞിന് മുന്നിൽ ഇട്ട് തീവ്ര ശബ്ദമുള്ള പടക്കം പൊട്ടിച്ചു; ചോദ്യം ചെയ്ത വീട്ടുകാർക്ക് മ‍ർദ്ദനം, സ്ത്രീകൾക്ക് പീഡനം; അറസ്റ്റ്

crime
  •  an hour ago
No Image

ദുബൈയിലെ ഗതാഗത വികസനം: പ്രോപ്പർട്ടികളുടെ വിലയിൽ 16% വരെ വർധന; കൂടുതൽ വർധനവ് ഈ പ്രദേശങ്ങളിൽ

uae
  •  an hour ago
No Image

70 യാത്രക്കാരുമായി പോയ സ്ലീപ്പർ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു; ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും രക്ഷിച്ചു

National
  •  an hour ago
No Image

അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; യുവതിയുടെ പിതാവും സഹോദരനും അറസ്റ്റിൽ

crime
  •  an hour ago
No Image

യുഎഇ പതാക ദിനം: പൗരന്മാരോടും താമസക്കാരോടും പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ദുബൈ ഭരണാധികാരി; പതാകയിലെ നിറങ്ങൾക്ക് പിന്നിൽ...

uae
  •  2 hours ago
No Image

'മദ്യപിച്ച് വാഹനമോടിക്കുന്നവർ തീവ്രവാദികളാണ്,അവർ ഒരു ദയയും അർഹിക്കുന്നില്ല'; മുന്നറിയിപ്പുമായി 'എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്' സജ്ജനാർ ഐപിഎസ്

National
  •  2 hours ago