സെക്യൂരിറ്റി മുതല്‍ കൗണ്‍സിലര്‍ വരെ; പരീക്ഷയെഴുതാതെ കുടുംബശ്രീ ജില്ല മിഷനില്‍ ജോലി; ഏത് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം
കുടുംബശ്രീ ജില്ല മിഷനില്‍ പുതിയ റിക്രൂട്ട്‌മെന്റ്. സര്‍വീസ് പ്രൊവൈഡര്‍, സെക്യൂരിറ്റി ഓഫീസര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍, ജി.ആര്‍.സി റിസോഴ്‌സ് പേഴ്‌സണ്‍, ക്രൈം മാപ്പിങ് റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ പോസ്റ്റുകളിലായി കരാര്‍ നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാം.
തസ്തിക & യോഗ്യത
സര്‍വീസ് പ്രൊവൈഡര്‍
* ഏതെങ്കിലും ഡിഗ്രി (50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം)
* കുടുംബശ്രീ മിഷനില്‍ ജന്‍ഡര്‍ പ്രവര്‍ത്തനങ്ങളില്‍ പ്രവൃത്തി പരിചയം.
സെക്യൂരിറ്റി ഓഫീസര്‍
* പത്താം ക്ലാസ് വിജയം.
* 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
കമ്മ്യൂണിറ്റി കൗണ്‍സിലര്‍
* കുടുംബശ്രീ ജില്ല മിഷനില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറായി 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
* അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി/ സോഷ്യോളജി/ വിമന്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ 50 ശതമാനത്തില്‍ മാര്‍ക്കോടെ പിജി.
* അല്ലെങ്കില്‍ പ്ലസ് ടു വിജയം, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സനായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം.
* കമ്പ്യൂട്ടര്‍ പരിജ്ഞാനം, കുടുംബശ്രീ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പംഗമായിരിക്കണം, ഒഴിവുള്ള സി.ഡി.എസിലെ (കൊന്നത്തടി, ചിന്നക്കനാല്‍, ദേവികുളം, ഇടമലക്കുടി) നിവാസിയായിരിക്കണം.
ജി.ആര്‍.സി റിസോഴ്‌സ് പേഴ്‌സണ്‍
* ഏതെങ്കിലും വിഷയത്തിലുള്ള റെഗുലര്‍ ഡിഗ്രി.
* കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. (ഒഴിവുകള്‍- വെള്ളത്തൂവല്‍, കരിമണ്ണൂര്‍, വെള്ളിയാമറ്റം)
ക്രൈം മാപ്പിങ് റിസോഴ്‌സ് പേഴ്‌സണ്‍
2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6 സിഡിഎസുകളില്‍ ക്രൈം മാപ്പിങ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ സിഡിഎസുകളിലും 6 ക്രൈം മാപ്പിങ് റിസോഴ്‌സ് പേഴ്‌സന്‍ ഒഴിവുണ്ട്. 3 മാസത്തേക്കുള്ള വിവര ശേഖരണമാണ് നടക്കുക.
* ഏതെങ്കിലും വിഷയത്തില്‍ റെഗുലര്‍ ഡിഗ്രി
* കുടുംബ്രശ്രീ പ്രവര്‍ത്തനങ്ങളില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പരിചയം.
* ഡി.റ്റി.പി മലയാളം, എം.എസ് ഓഫീസ് പ്രാവീണ്യം.
* സര്‍വ്വേയിലും, ഡാറ്റ വിശകലനത്തിലും മുന്‍ പരിചയമുള്ളവര്‍ക്കും ഒഴിവുള്ള ക്രൈം മാപ്പിങ് സി.ഡി.എസുകളിലെ (അടിമാലി, മൂന്നാര്‍, പീരുമേട്, അറക്കുളം, കരുണാപുരം, ഉടുമ്പന്നൂര്‍) നിവാസികള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
പ്രായപരിധി
25 മുതല്‍ 45 ന് ഇടയില്‍
അപേക്ഷ
അപേക്ഷകള്‍ കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ, സി.ഡി.എസുകളില്‍ നിന്നോ www.kudumbashree.org എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷ ലഭിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 24 വൈകുന്നേരം 5 വരെ.
ജോലിക്കായി ഇടുക്കി ജില്ലയില്‍ സ്ഥിരതാമസക്കാര്‍ക്കാണ് അപേക്ഷിക്കാനാവുക. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ കുടുംബാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ തുടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇവ ഉള്ളടക്കം ചെയ്യേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിര്‍ദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി, സി.ഡി.എസ്. ചെയര്‍പേഴ്‌സന്റെ/സെക്രട്ടറിയുടെ ഒപ്പോടുകൂടി
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ ,തപാല്‍ മുഖേനയോ 2024ജൂലൈ 22ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. നിയമനം ലഭിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഹോണറേറിയം ലഭ്യമാക്കുന്നതാണ്.
വിലാസം
ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍,
കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍,
പൈനാവ് പി.ഒ കുയിലിമല,
ഇടുക്കി ജില്ല
പിന്‍കോഡ്.685603
ഫോണ്‍ 04862 232223
various job vacancies under district kudumbasree mission apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."