HOME
DETAILS

വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
July 19, 2024 | 10:41 AM


തിരുവനന്തപുരം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 


മഞ്ഞ അലര്‍ട്ട്

19-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
20-07-2024: കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസറഗോഡ് 
21-07-2024: കണ്ണൂര്‍, കാസറഗോഡ് 


എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 

വടക്കന്‍  കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്   തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്    മുകളിലായി ഒഡിഷ -ആന്ധ്രാപ്രദേശ്  തീരത്തിനു  സമീപം ശക്തി കൂടിയ  ന്യൂനമര്‍ദം ( A Well Marked  Low Pressure  Area ) സ്ഥിതി ചെയ്യുന്നു. അടുത്ത  12  മണിക്കൂറിനുള്ളില്‍ ഇത് ശക്തി ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ്  ദിശയില്‍  സഞ്ചരിച്ച് തീവ്ര ന്യൂനമര്‍ദമായി മാറാനും  തുടര്‍ന്നുള്ള 24 മണിക്കൂറിനുളില്‍  ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്  അറിയിക്കുന്നു

അതോടൊപ്പം  കേരള തീരത്ത്  പടിഞ്ഞാറന്‍/ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു .ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി  ഇടി/മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യത
ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് (ജൂലൈ 19) അതിശക്തമായ മഴക്കും  ജൂലൈ19 മുതല്‍ 21 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  7 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  7 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  7 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  7 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  7 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  7 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago