തുടക്കക്കാരെ ലക്ഷ്യമിട്ട് ഇന്‍ഫോസിസ്; പുതുതായി 20,000 പുതുമുഖങ്ങള്‍ക്ക് ജോലി; വരാനിരിക്കുന്നത് വമ്പന്‍ അവസരങ്ങള്‍
രാജ്യത്ത് വന്‍ തൊഴിലവസരങ്ങളുമായി ഇന്‍ഫോസിസ്. 2025 സാമ്പത്തിക വര്‍ഷത്തേക്ക് 15,000 മുതല്‍ 20,000 വരെ നിയമനങ്ങള്‍ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് 20,000 വരെ പുതുമുഖങ്ങളെ നിയമിക്കുമെന്ന് ഇന്‍ഫോസിസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) ജയേഷ് സംഘ്രാജ്ക പറഞ്ഞു.
ക്യാമ്പസ് പ്ലേസ്മെന്റിലൂടെയും, അല്ലാതെയും പുതുമുഖങ്ങളെ തേടുകയാണ് കമ്പനി. ഈ പാദത്തില്‍ ഞങ്ങള്‍ക്ക് 2000 ളുകളുടെ ഇടിവുണ്ടായിട്ടുണ്ട്. അത് മുന്‍ പാദങ്ങളെ അപേക്ഷിച്ച് കുറവാണ്. 85 ശതമാനമാണ് ഇപ്പോഴുള്ള വിനിയോഗം. വളര്‍ച്ച കണ്ട് തുടങ്ങുമ്പോള്‍ നിയമനം പരിഗണിക്കും,' അദ്ദേഹം പറഞ്ഞു.
തുടക്കക്കാരെ നിയമിക്കാനുള്ള ഇന്‍ഫോസിസ് തീരുമാനം ഐടി ബിരുദധാരികള്‍ക്ക് വമ്പന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 40,000 പുതിയ ബിരുദധാരികളെ നിയമിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ക്യൂ 1 ഇതിനോടകം 11,000 ട്രെയിനികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം പാദത്തില്‍ ഇന്‍ഫോസിസിന്റെ തൊഴിലാളികളുടെ എണ്ണം 1908 ആയി കുറഞ്ഞിരുന്നു. അതേസമയം ടി.സി.എസില്‍ 5452 ജീവനക്കാരുടെ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാലും മാര്‍ച്ച് കാലയളവിനെ അപേക്ഷിച്ച് ടി.സി.എസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ 1759ന്റെ കുറവുണ്ടായിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 8080 ജീവനക്കാരുടെ കുറവുണ്ടായതോടെ എച്ച്.സി.എല്‍. ടെക്കിനും തുടര്‍ച്ചയായ ഇടിവ് നേരിട്ടുണ്ട്.
ഇതേസമയം LTIMindtree , ക്യൂ വണ്ണില്‍ തുടര്‍ച്ചായി 284 ജീവനക്കാരെ കൂടുതലായി ഹയര്‍ ചെയ്തു. ഇക്കാലയളവില്‍ ഇന്‍ഫോസിസിന്റെ ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ (1843) രൂപയിലെത്തുകയും ചെയ്തിട്ടുണ്ട്.
infosys will hire 20000 freshers in next year says company cfo
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."