HOME
DETAILS

സി.പി.എം സംസ്ഥാന സമിതി യോഗം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങളും ചര്‍ച്ചയാകും

  
ഗിരീഷ് കെ. നായര്‍
July 22, 2024 | 3:30 AM

CPM State Committee Meeting: Strategies for Local Elections to be Discussed


തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗം ഇന്നലെ ആരംഭിച്ചു. ഇന്ന് അവസാനിക്കുന്ന യോഗത്തിന്റെ പ്രധാന അജന്‍ഡ സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാരിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള മാര്‍ഗരേഖകളും യോഗത്തില്‍ വിഷയമാകും.
തുടര്‍ഭരണം ലഭിച്ചത് സര്‍ക്കാരിലെന്നപോലെ പാര്‍ട്ടിയിലും എന്ത് സമ്മര്‍ദമാണ് ഉണ്ടാക്കിയെന്നതും പാര്‍ട്ടി ഇക്കാര്യത്തില്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പുകള്‍ പാലിക്കപ്പെട്ടോയെന്നും ദ്വിദിന യോഗത്തില്‍ ചര്‍ച്ചയാകുന്നതായാണ് വിവരം.
സംസ്ഥാന ഭരണം രണ്ടാം തവണയും പിണറായി സര്‍ക്കാരിന് ലഭിച്ചതോടെ തുടര്‍ഭരണം ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സമിതി 35 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരേ അനുദിനമുണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതുകൊണ്ടാണോ എന്ന പരിശോധനയാണ് നടക്കുന്നത്. വീഴ്ചകള്‍ സമിതി കണ്ടെത്തിയാല്‍ പുതിയ മാര്‍ഗരേഖ അതിനെ അവലംബിച്ച് തയാറാക്കാനാണ് സമിതി കൂടുന്നത്.


ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ചായിരിക്കണം തുടര്‍ഭരണം എന്നായിരുന്നു സംസ്ഥാന സമിതി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ജനങ്ങളോട് അടുക്കുന്നതിനു പകരം അകലാന്‍ കാരണമായ നിരവധി കാരണങ്ങള്‍ ഭരണത്തിലുണ്ടായെന്ന വിലയിരുത്തല്‍ സംസ്ഥാന സമിതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കും. ഇതിനു ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ വിലയിരുത്തലാണ് തോല്‍വിയെന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും തുറന്നു പറഞ്ഞത് സമിതി നേരത്തെ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
സര്‍ക്കാരിന് 35 നിര്‍ദേശങ്ങള്‍ സമിതി നല്‍കിയതിലും പിശകുണ്ടോ എന്ന പുനര്‍വിചിന്തനത്തിനും യോഗം വേദിയാകും. വകുപ്പുകളില്‍ പ്രതിസന്ധി വരുമ്പോള്‍ അതിവേഗം ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി തീര്‍പ്പാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതില്‍ വീഴ്ച ഉണ്ടായോ എന്നാണ് പ്രധാന പരിശോധന. വകുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തലത്തില്‍ നടക്കേണ്ട ചര്‍ച്ചകള്‍ ഫലപ്രദമായോ എന്നതും യോഗത്തില്‍ വിഷയമാകും. രണ്ടാം പിണറായി സര്‍ക്കാരിനെതിരേ വ്യാപക അഴിമതി ആരോപണങ്ങളുണ്ടാകുന്നതായി സമിതി വിലയിരുത്തുന്നു. ഈ ആരോപണങ്ങളില്‍ പരിശോധന നടന്നോ എന്നത് യോഗത്തില്‍ പ്രധാന വിഷയമാകും.


ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം ആശാവഹമാണോ എന്നത് വിഷയമാകും. സാധാരണക്കാരുടെ വിഷയങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന സമിതി നിര്‍ദേശം പാലിക്കപ്പെട്ടോ എന്നതില്‍ സുപ്രധാന മാര്‍ഗരേഖ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വിവാദങ്ങളില്‍ പെടുന്നതും യുവജന  വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളുടെ അനവസരത്തിലെ പ്രതികരണങ്ങളും ഫലത്തില്‍ പാര്‍ട്ടിക്ക് ദോഷകരമാകുന്നെന്നും അധികാരമുണ്ടെന്ന രീതിയില്‍ പൊലിസിനോടു പോലും മോശമായി പെരുമാറിയെന്ന ആരോപണങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. ഇക്കാര്യത്തിലൊക്കെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിലയിരുത്തും. ഇത്തരം പ്രശ്‌നങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാതിരിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സര്‍ക്കാരിനെയും അതുവഴി പാര്‍ട്ടിയെയും സജ്ജമാക്കുന്നതും യോഗം തീരുമാനിക്കുന്ന മാര്‍ഗരേഖയിലുണ്ടാകുമെന്നാണ് അറിയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമുള്ള നേതൃയോഗങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

The CPM State Committee meeting will focus on discussing strategies for the upcoming local elections

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  11 days ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  11 days ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  11 days ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  11 days ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  11 days ago
No Image

അൽ ദഫ്രയിലെ ഷെയ്ഖ് ഖലീഫ ബിൻ സയ്യിദ് അന്താരാഷ്ട്ര റോഡ് (ഇ-11) ഞായറാഴ്ച മുതൽ‌ ഭാഗികമായി അടച്ചിടും; റോഡ് അടച്ചിടൽ ഒരു മാസത്തേക്ക്

uae
  •  11 days ago
No Image

കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Kerala
  •  11 days ago
No Image

ഓപ്പറേഷൻ ഷിവൽറസ് നൈറ്റ്-3 യുഎഇ സഹായക്കപ്പൽ ഗസ്സയിലേക്ക് പുറപ്പെട്ടു; കപ്പലിലുള്ളത് 7,200 ടൺ ആശ്വാസ സാധനങ്ങൾ

uae
  •  11 days ago
No Image

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ

National
  •  11 days ago
No Image

മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം

International
  •  11 days ago