HOME
DETAILS

മലയാളി രക്ഷാ പ്രവര്‍ത്തകര്‍ മടങ്ങണമെന്ന് കര്‍ണാടക; ആവശ്യം രഞ്ജിത് ഇസ്‌റാഈല്‍ ഉള്‍പെടെ സംഘത്തോട് , സൈന്യം ആവശ്യപ്പെട്ടിട്ടെന്ന് പൊലിസ്

  
Web Desk
July 22 2024 | 08:07 AM

Karnataka wants Malayalee rescue workers to return

ഷിരൂര്‍: അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നിന്ന് മലയാളി രക്ഷാ പ്രവര്‍ത്തകര്‍ മാറാന്‍ കര്‍ണാടക പൊലിസ് ആവശ്യപ്പെട്ടതായി പരാതി. രഞ്ജിത് ഇസ്‌റാഈല്‍ ഉള്‍പെടെ സംഘത്തോട് മാറാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അരമണിക്കൂറിനുള്ളില്‍ മാറണമെന്നും ഇല്ലെങ്കില്‍ ലാത്തി വീശുമെന്നുമാണ് പൊലിസ് പറയുന്നത്. രഞ്ജിത് ഇസ്‌റാഈലിനെ പൊലിസ് മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. സൈന്യം അവശ്യപ്പെട്ടിട്ടാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് പൊലിസ് പറയുന്നത്. 

അതിനിടെ അങ്കോലയില്‍ രണ്ട് സ്ഥലങ്ങളില്‍ റഡാറില്‍ സിഗ്‌നല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. റോഡരികിലെ മണ്ണില്‍ നടത്തിയ പരിശോധനയിലാണ് സിഗ്‌നല്‍ ലഭിച്ചത്. ഈ സ്ഥലങ്ങളിലെ മണ്ണ് നീക്കി പരിശോധിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ മുതല്‍ കരയിലും ഗംഗാവലി പുഴയിലുമായാണ് തെരച്ചില്‍ നടത്തിയിരുന്നത്. തെരച്ചിലിനായി ബെംഗളൂരുവില്‍നിന്ന് 'ഡീപ് സെര്‍ച്ച് ഡിറ്റക്ടറും' സ്ഥലത്ത് എത്തിച്ചിരുന്നു. എട്ടുമീറ്റര്‍ ആഴത്തില്‍വരെ തെരച്ചില്‍ നടത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്.

നിലവില്‍ സ്ഥലത്തെ റോഡിന് മുകളിലെ മണ്ണ് ഏറെക്കുറെ നീക്കിയിട്ടുണ്ട്. അതിനാല്‍ ഇവിടെ ലോറിയുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് സമീപത്തെ മണ്‍കൂനകളിലും മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പുഴയില്‍ രൂപപ്പെട്ട മണ്‍കൂനയിലുമായാണ് പരിശോധന തുടര്‍ന്നിരുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്.

കര, നാവിക സേനകളും എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാസേന, പൊലിസ് തുടങ്ങിയവരും സന്നദ്ധപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. ഇതിനിടെ ഷിരൂരില്‍ ഇന്നു മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണ്ണിടിച്ചില്‍ ഉണ്ടായ ദിവസങ്ങള്‍ക്ക് സമാനമായ മഴ വരും ദിവസങ്ങളില്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം 

International
  •  2 days ago
No Image

പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

Kerala
  •  2 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  2 days ago
No Image

ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  2 days ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  2 days ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  2 days ago
No Image

തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ പിഴ ചുമത്തും; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ

National
  •  2 days ago
No Image

ബഹ്‌റൈനിൽ ഫുഡ് ട്രക്കുകളുടെ ലൈസൻസ് സ്വദേശികൾക്ക് മാത്രമാക്കാൻ നീക്കം; പ്രവാസികൾക്ക് തിരിച്ചടി ആകും

bahrain
  •  2 days ago
No Image

അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ മരണപ്പെട്ടത് 17 പേർ

Kerala
  •  2 days ago