20000 രൂപക്ക് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കൊരു ആഢംബര കപ്പല്‍യാത്ര
ക്രൂസ് കപ്പലില്‍ കുറഞ്ഞനിരക്കില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കൊരു കടല്‍ യാത്ര ആസ്വദിക്കാം. മൂന്നര ദിവസം തെല്ലും ബോറടിക്കാതെ ചിലവിടാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ്, സ്വിമ്മിംഗ് പൂള്‍, പ്ലേ ഗ്രൗണ്ട്, റസ്റ്റോറന്റുകള്‍, തുടങ്ങിയ ആഢംബരങ്ങളും. വിമാന ടിക്കറ്റിന് ഓരോ സീസണിലും നിരക്ക് കൂടിക്കെണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളെ കുറഞ്ഞ ചിലവില്‍ കേരളത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കേരള മാരിെൈടം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള പറഞ്ഞു. പ്രവാസികള്‍ നേരിടുന്ന യാത്രാപ്രശ്‌നത്തെിനൊരു ബദല്‍ കണ്ടെത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യ പ്രകാരമാണ് ബോര്‍ഡ് മുന്‍കൈയെടുക്കുന്നതെന്നും എന്‍,എസ്.പിള്ള പറയുന്നു.
പദ്ധതിക്കു താല്‍പര്യപത്രം ക്ഷണിച്ചപ്പോള്‍ രണ്ടു കമ്പനികളാണ് താല്‍പര്യം പ്രകടിപ്പിച്ചത്. കോഴിക്കോട് ആസ്ഥാനമായ ജബല്‍ വെഞ്ച്വോഴ്‌സും, ചെന്നൈ ആസ്ഥാനമായ വൈറ്റ് ഷിപ്പിങ്ങും. ഈ കമ്പനികളുമായി ചര്‍ച്ച നടത്തി സര്‍വീസ് നടത്താനുദ്ദേശിക്കുന്ന കപ്പലിന്റെ വലുപ്പം, നിരക്ക്, യാത്രക്കാരുടെ എണ്ണം,കപ്പലിന്റെ ഘടനാ എന്നിവയില്‍ കമ്പനികള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിച്ചു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി കേരള സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യ ഘട്ടത്തില്‍ ദുബൈയില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വിസ് നടത്താനാണ് ലക്ഷ്യമിടുന്നത്. ട്രെയിനിലെ പോലെ വ്യത്യസ്ത ക്ലാസുകളില്‍ വ്യത്യസ്ത നിരക്കുകളില്‍ ഈ കപ്പലിലും യാത്ര ചെയ്യാം. 15000 രൂപ മുതല്‍ നിരക്കുവരുന്ന കപ്പലില്‍ ആഢംബരം ആവശ്യമുള്ളവര്‍ക്കായി അതിനനുസരിച്ചുള്ള സൗകര്യങ്ങളും ഒരുക്കുന്നതായിരിക്കും.
പദ്ധതിക്കായി വേണ്ട അനുമതികള്‍
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കൊച്ചി തുറമുഖത്ത് കപ്പലടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി ധാരണയിലെത്തണം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു കപ്പല്‍ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ സര്‍വിസ് നടത്തുന്നത്. അതിനുള്ള അനുമതികള്‍ തേടി സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിവേണം അന്തിമ തീരുമാനത്തിലെത്താന്‍.
യാത്രക്കുരുക്കിലും, വിമാനക്കമ്പനികളുടെ അമിതമായ നിരക്ക് വര്‍ദ്ധനയിലും കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഈ കപ്പല്‍ സര്‍വിസ് വലിയൊരാശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."