HOME
DETAILS

അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel

  
Muqthar
June 21 2025 | 02:06 AM

Iran drops deadly cluster bomb on Israel

തെല്‍അവീവ്: മാരക പ്രഹരശേഷിയുള്ള ക്ലസ്റ്റര്‍ ബോംബ് ഇസ്‌റാഈലിനു മേല്‍ പ്രയോഗിച്ച് ഇറാന്‍. ആക്രമണത്തിന്റെ എട്ടാം ദിവസത്തിലാണ് ഇറാന്‍ തങ്ങളുടെ വജ്രായുധം പ്രയോഗിച്ചത്. ക്ലസ്റ്റര്‍ബോംബ് നിരോധിക്കാന്‍ നേരത്തെ ലോകം ഒന്നിച്ചപ്പോള്‍ എതിര്‍ത്ത രാജ്യമാണ് ഇസ്‌റാഈല്‍. ഇപ്പോള്‍ അവര്‍ തന്നെ ഇറാന്റെ ക്ലസ്റ്റര്‍ ബോംബിന് ഇരയാകുകയും ചെയ്തു. ഇറാന്‍ ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചത് ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്‌റായേലില്‍ പ്രയോഗിച്ച ക്ലസ്റ്റര്‍ ബോംബ് അന്തരീക്ഷത്തിന്റെ ഏഴ് കി.മി ഉയരത്തില്‍വച്ച് പൊട്ടി 20 ചെറുബോംബുകളായി മധ്യ ഇസ്‌റാഈലിന്റെ എട്ടു കിലോമീറ്റര്‍ വ്യാപ്തിയില്‍ വീണു എന്നാണ് ഇസ്‌റാഈല്‍ സൈന്യം പറയുന്നത്. മധ്യ ഇസ്‌റാഈല്‍ ടൗണിലെ അസോറില്‍ ഇതിലൊന്ന് വീണ് നാശനഷ്ടമുണ്ടായി. പൊട്ടാതെ കിടക്കുന്ന ബോംബുകളെ കുറിച്ച് ഇസ്‌റാഈല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2023 ല്‍ ഉക്രൈന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കിയതായി വാര്‍ത്തയുണ്ടായിരുന്നു. റഷ്യക്കെതിരേ ഉപയോഗിക്കാനാണിത്. റഷ്യ ക്ലസ്റ്റര്‍ ബോംബ് ഉപയോഗിച്ചതായി ഉക്രൈനും ആരോപിച്ചിരുന്നു.

 

2025-06-2108:06:03.suprabhaatham-news.png
 
 

ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബ്

കൂടുതല്‍ ആള്‍നാശം വരുത്താനാണ് ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നത്. ഒരു മിസൈല്‍ ഭൂമിയിലെത്തുംമുന്‍പ് പൊട്ടി അതില്‍ നിന്ന് നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറി വലിയ വ്യാപ്തിയില്‍ സ്‌ഫോടനം ഉണ്ടാക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഇവ കര, ആകാശം, സമുദ്രോപരിതലം എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗിക്കാനാകും. രണ്ടായിരത്തോളം ചെറുബോംബുകള്‍ ഒരു ക്ലസ്റ്റര്‍ബോംബില്‍ ഉള്‍ക്കൊള്ളിക്കാനാകും. ഇതില്‍ 40 ശതമാനം വരെ പൊട്ടാതെ ഭൂമിയില്‍ വീഴും. ഇവയെ ബോംബ് ലെറ്റുകള്‍ എന്നാണ് വിളിക്കുന്നത്. ഇവ കുഴിബോംബുകള്‍ക്ക് സമാനമാണ്. മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാണ്. ഇത്തരം ബോംബുകള്‍ പിന്നീട് കണ്ടെത്തി നിര്‍വീര്യമാക്കലും ദുഷ്‌കരമായ പ്രവൃത്തിയാണ്. കൂടാതെ ചെലവേറിയതും. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് അത് വലിയ ബാധ്യതയുമാണ്.

 

2025-06-2108:06:77.suprabhaatham-news.png
 
 


ആദ്യം ഉപയോഗിച്ചത് മഹായുദ്ധകാലത്ത്

രണ്ടാംലോക മഹായുദ്ധകാലത്താണ് ക്ലസ്റ്റര്‍ബോംബുകള്‍ ഉപയോഗിച്ചത്. പിന്നീടാണ് ലോകം അതിന്റെ കെടുതികള്‍ മനസിലാക്കിയത്. ഗള്‍ഫ് യുദ്ധത്തിലും ഇത് നേരത്തെ ഉപയോഗിച്ചിരുന്നു. വിയറ്റ്‌നാം, സിറിയ, സെര്‍ബിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ക്ലസ്റ്റര്‍ബോംബുകള്‍ ഉപയോഗിക്കപ്പെട്ടു. പൊട്ടാതെ കിടക്കുന്ന ക്ലസ്റ്റര്‍ ബോംബുകളില്‍ പിന്നീട് ഇരകളാക്കപ്പെടുന്നത് 94 ശതമാനം പേരും സാധാരണക്കാരാണ്.

 

2025-06-2108:06:79.suprabhaatham-news.png
 
 

നിരോധന നീക്കം

2008ലെ ആയുധ നിര്‍വ്യാപന കണ്‍വന്‍ഷനില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ നിരോധിച്ചിട്ടുണ്ട്. 111 രാജ്യങ്ങളാണ് നിരോധന ഉടമ്പടിയില്‍ ഒപ്പുവച്ചത്. നിര്‍മാണവും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചുള്ളതാണ് ഉടമ്പടി. എന്നാല്‍ നിരോധനത്തെ എതിര്‍ത്ത് ഒപ്പിടാത്ത രാജ്യങ്ങളാണ് ഇസ്‌റാഈലും ഇറാനും. അമേരിക്കയും റഷ്യയുമാണ് ഒപ്പിടാത്ത മറ്റു രാജ്യങ്ങള്‍. അതിനാല്‍ ഇവര്‍ക്കൊന്നും ക്ലസ്റ്റര്‍ ബോംബ് നിര്‍മിക്കാനും ഉപയോഗിക്കാനും തടസമില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഹമ്മദാബാദ് വിമാന ദുരന്തം: പൈലറ്റുമാരെ കുറ്റപ്പെടുത്തരുത്, അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി

National
  •  2 days ago
No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  2 days ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  2 days ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  2 days ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  2 days ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  2 days ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  2 days ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  2 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  2 days ago