HOME
DETAILS

ഒപ്പിട്ടതിന് പിന്നാലെ മാഞ്ഞുപോകുന്ന 'മാജിക് മഷി' ഉപയോഗിച്ച് വ്യാജ ബാങ്ക് വായ്പ; തട്ടിപ്പുകാരനെ പൊക്കി ദുബൈ പൊലിസ് 

  
Muqthar
June 21 2025 | 04:06 AM

Dubai Police have arrested a man who used magic ink to provide fake bank loans to victims

ദുബൈ: ഇരകള്‍ക്ക് വ്യാജ ബാങ്ക് വായ്പകള്‍ നല്‍കാന്‍ 'മാജിക് മഷി' ഉപയോഗിക്കുന്നയാളെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. പണത്തിന് പകരമായി ബാങ്ക് വായ്പകള്‍ ലഭിക്കാന്‍ സഹായിക്കാമെന്ന് തട്ടിപ്പുകാരന്‍ വ്യക്തികളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് 'മാജിക് ഇങ്ക്' അച്ചടിച്ച വ്യാജ രേഖകള്‍ അയാള്‍ അവര്‍ക്ക് നല്‍കി. അവ ലഭിച്ചതിന് തൊട്ടുപിന്നാലെ അപ്രത്യക്ഷനാവുകയും ചെയ്തു.
ഇരകളില്‍ നിന്ന് പരാതി ലഭിച്ചയുടന്‍ പൊലിസിലെ ഫ്രോഡ് പ്രിവന്‍ഷന്‍ സെന്റര്‍ നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലിസ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

ബാങ്കില്‍ നിന്നുള്ളയാളെന്ന വ്യാജേന അയാള്‍ വ്യാജ ബിസിനസ് കാര്‍ഡുകളും വ്യാജ ജോബ് ഐ.ഡിയും ഉപയോഗിച്ച് ഇരകളെ വഞ്ചിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇരകളെ തെറ്റിദ്ധരിപ്പിക്കാന്‍ അയാള്‍ രണ്ട് വഞ്ചനാപരമായ തന്ത്രങ്ങളാണ് പ്രയോഗിച്ചത്. ആദ്യം, പണം കൈപ്പറ്റിയതിനു പകരമായി 'അക്കൗണ്ട് ഓപ്പണിങ് ഫീസ്' പോലുള്ള രേഖകളില്‍ ഒപ്പിടാന്‍ രേഖകളില്‍ ഒപ്പുവയ്ക്കാനാവശ്യപ്പെട്ടു.
'മാജിക് മഷി' ഉപയോഗിച്ച് ചെക്ക് വിശദാംശങ്ങള്‍ എഴുതുകയും സാധാരണ പേന ഉപയോഗിച്ച് അവര്‍ ഒപ്പിടുകയും ചെയ്യുന്നതായിരുന്നു രണ്ടാമത്തെ സൂത്രം. മഷി മാഞ്ഞു പോകുമ്പോള്‍, അയാള്‍ അവരുടെ പേരുകള്‍ക്ക് പകരം സ്വന്തം പേരുകള്‍ ചേര്‍ത്ത്, അവരുടെ ബാങ്ക് ബാലന്‍സുകളെക്കുറിച്ചുള്ള അറിവുപയോഗിച്ച് തുകയില്‍ മാറ്റം വരുത്തി.


അനൗദ്യോഗിക സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപഴകുന്നത് ശൂക്ഷിക്കുക: പൊലിസ് മുന്നറിയിപ്പ് 

പണത്തിന് പകരമായി ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന അനൗദ്യോഗിക സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ ഇടപഴകരുതെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി. ആധുനിക തട്ടിപ്പ് തന്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ ദുബൈ പൊലിസ് ജനങ്ങളെ ഉണര്‍ത്തി. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ഔദ്യോഗിക ഐ.ഡി പരിശോധിച്ച് അവരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതര്‍ ഉപദേശിച്ചു. കൂടാതെ, ഏതെങ്കിലും ഫോമുകളോ ചെക്കുകളോ പൂരിപ്പിക്കാന്‍ ഒരു വ്യക്തിഗത പേന ഉപയോഗിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ അതില്‍ സംശയം തോന്നുന്ന പക്ഷം ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ നേരിട്ട് ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും പൊലിസ് നിര്‍ദേശിച്ചു.

ദുബൈ പൊലിസിന്റെ സ്മാര്‍ട്ട് ആപ്പ്, അല്ലെങ്കില്‍ ഇക്രൈം പ്ലാറ്റ്‌ഫോം ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊലിസ് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. സമൂഹത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ മറ്റുള്ളവരില്‍ നിന്ന് നിയമ വിരുദ്ധമായി പണം കൈക്കലാക്കാന്‍ ശ്രമിക്കുന്നതോ ആയ വ്യക്തികളെ പിന്തുടരുകയും പിടികൂടി കണിശമായി ശിക്ഷിക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പ് ദുബൈ പൊലിസ് ആവര്‍ത്തിച്ചു മുന്നോട്ടു വച്ചു.

Dubai Police have arrested a fraudster involved in a “Magic Ink Fraud” scheme that deceived victims by promising help in obtaining bank loans.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന ഫാക്ടറിയിലെ സ്‌ഫോടനത്തില്‍ കാണാതായ എട്ടുപേരും മരിച്ചതായി പ്രഖ്യാപനം; 44 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, ഡിഎന്‍എ പരിശോധന  തുടരുന്നു 

Kerala
  •  a day ago
No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  a day ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  a day ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago