ഗതാഗതക്കുരുക്ക് കുറയും, മിര്‍ദിഫ് സിറ്റി സെന്ററിന് സമീപത്തെ റോഡ് നവീകരണം പൂര്‍ണം - യാത്രാ സമയം 10 മിനുറ്റില്‍ നിന്ന് 4 മിനുറ്റായി കുറയും
ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ മിര്‍ദിഫ് സിറ്റി സെന്ററിന് സമീപത്തെ റോഡിന്റെ നവീകരണം പൂര്‍ത്തിയായി. മിര്‍ദിഫ് സിറ്റി സെന്ററിനടുത്തുള്ള റബാത് സ്ട്രീറ്റിലേക്കുളള എക്‌സിറ്റ് 55ലെ നവീകരണമാണ് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) പൂര്‍ത്തിയാക്കിയത്.
ഇതുവഴി, സിറ്റി സെന്ററിലേക്കുളള ഗതാഗത കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ പാത നിര്‍മിക്കുന്നതുള്‍പ്പെടെ 600 മീറ്ററിലാണ് നവീകരണം നടത്തിയത്. ഇപ്പോള്‍ മൊത്തം പാതകളുടെ എണ്ണം 3 ആയി. ഇതോടെ, റബാത് സ്ട്രീറ്റിലേക്കുള്ള വാഹനങ്ങളുടെ സഞ്ചാര ശേഷി മണിക്കൂറില്‍ 3,000ത്തില്‍ നിന്നും 4,500 ആയി ഉയര്‍ന്നു.
യാത്രാ സമയം 10 മിനിറ്റില്‍ നിന്ന് 4 മിനിറ്റായി കുറയുകയും ചെയ്യും. ദുബൈ എമിറേറ്റിലുടനീളം 45ഓളം സ്ഥലങ്ങളിലാണ് ആര്‍.ടി.എ റോഡ് വിപുലീകരണം നടത്തുന്നത്. ജനസംഖ്യാനുപാതമനുസരിച്ച് റോഡ് ശൃംഖലയുടെ ശേഷി വര്‍ധിപ്പിക്കാനും ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനുമുള്ള ആര്‍.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് നവീകരണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."