അര്‍ജ്ജുന്‍ രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍, ഡ്രോണ്‍ പരിശോധന തുടങ്ങി; ലോറിയിലെ തടി കണ്ടെത്തി
അങ്കോല: കര്‍ണാടകയിലെ അങ്കോലയില്‍ മലയിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ നിര്‍ണായഘട്ടത്തില്‍. ലോറിയുടെ സ്ഥാനവും കിടപ്പും മനസിലാക്കുന്നതിന് ഐ ബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് ലോറിയുടെ കൃത്യമായ സ്ഥാനം നിര്‍ണയിക്കുന്ന പരിശോധനയാണ് നടക്കുന്നത്.
അത്യാധുനിക സ്‌കാനറാണ് ഡ്രോണിലുള്ളത്. 2.4 കിലോമീറ്റര്‍ ദൂരം വരെ പരിശോധിക്കാന്‍ സാധിക്കും. റോഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ചാണ് ഡ്രോണ്‍ തിരച്ചില്‍ നടത്തുന്നത്. മനുഷ്യശരീരത്തിന്റെ സാന്നിധ്യം അറിയാന്‍ പറ്റുന്ന സാങ്കേതിക വിദ്യയാണിത്.
അര്‍ജുനെ കണ്ടെത്താന്‍ നാവികസേനയുടെ ഡീപ് ഡൈവേഴ്‌സ് എത്തിയിട്ടുണ്ട്.ഡിങ്കി ബോട്ടുകള്‍ ഉപയോഗിച്ച് നാവികസേനാംഗങ്ങള്‍ സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചു. ഷിരൂരില്‍ മണിക്കൂറുകളായി തെളിഞ്ഞ കാലാവസ്ഥയാണുള്ളത്. തിരച്ചില്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
അതിനിടെ ലോറിയില്‍ നിന്ന് ഒഴുകിപ്പോയ തടി കണ്ടെത്തി. എട്ട് കിലോമീറ്റര്‍ അകലെയാണ് തടി കണ്ടെത്തിയത്. നാല് തടിക്കഷ്ണമാണ് കണ്ടെത്തിയത്. തടി ലോറിയിലേതെന്ന് ഉടമ സ്തിരീകരിച്ചു. തടിക്കഷ്ണങ്ങളില്‍ PA1 എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."