HOME
DETAILS

പഞ്ചസാര പൂര്‍ണമായും ഒഴിവാക്കിയാല്‍ ശരീരത്തിന് എന്ത് സംഭവിക്കും?

  
July 26 2024 | 06:07 AM

Here Are 10 Amazing Benefits Of Quitting Sugar

പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയിലുള്‍പ്പെടെ നമ്മുടെ ഒട്ടുമിക്ക ഭക്ഷണങ്ങളിലും സ്വഭാവികമായി കാണപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റാണ് പഞ്ചസാര(ൗെഴമൃ). സുക്രോസ്(ടേബിള്‍ ഷുഗര്‍), ഫ്രക്ടോസ്( പഴങ്ങളില്‍ കാണപ്പെടുന്നത്) ലാക്ടോസ് (പാലുല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്നത്) എന്നിവയാണ് പഞ്ചസാരയുടെ വിവിധ രൂപങ്ങള്‍. ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര പോഷകങ്ങളും നാരുകളും പ്രധാനം ചെയ്യുമ്പോള്‍ ആഡെസ് ഷുഗര്‍ പോഷക മൂല്യങ്ങളൊന്നുമില്ലാതെ ശൂന്യമായ കലോറി നല്‍കുന്നു. അതുകൊണ്ട് തന്നെ പഞ്ചസാര ഉപേക്ഷിക്കുന്നത്  ആരോഗ്യത്തിന് വളരെ നല്ലതാണ്. പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെന്തൊക്കെയാണെന്ന് നോക്കാം. 

ഊര്‍ജ്ജം വര്‍ധിക്കുന്നു

പഞ്ചസാര ഒഴിവാക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു, ഉയര്‍ന്ന പഞ്ചസാര കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്‌പൈക്കുകളും ക്രാഷുകളും തടയുന്നു. 

റിഫൈന്‍ഡ് ഷുഗര്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആലസ്യവും മന്ദതയും ഉണ്ടാക്കും. ഇത് ഒഴിവാക്കുന്നതിലൂടെ നമ്മുടെ ഊര്‍ജനില വര്‍ധിക്കുന്നു. 

ഭാരം നിയന്ത്രിക്കുന്നു

പഞ്ചസാര ഉപേക്ഷിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചിലതരം ക്യാന്‍സറുകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

മെച്ചപ്പെട്ട മാനസികാരോഗ്യം

പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുന്നത് മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. പഞ്ചസാരയുടെ ഉപയോഗം ചിലരില്‍ മൂഡ് സ്വിഗ്‌സ്, സമ്മര്‍ദ്ദം എന്നിവയുണ്ടാക്കും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ ഏകാഗ്രത വര്‍ധിക്കുന്നു. മെച്ചപ്പെട്ട മാനസികാരോഗ്യം പ്രധാനം ചെയ്യുന്നു. 

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു

പഞ്ചസാര ഒഴിവാക്കുന്നതോടെ ട്രൈഗ്ലിസറൈഡുകള്‍, രക്തസമ്മര്‍ദ്ദം, വീക്കം എന്നിവ കുറയ്ക്കുന്നു, ഇവയെല്ലാം ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളാണ്. 

ആരോഗ്യമുള്ള ചര്‍മ്മം

ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടാനും തിളക്കവും യുവത്വം നിലനിര്‍ത്താനും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ സാധിക്കും.

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയുന്നു

പഞ്ചസാര ഉപേക്ഷിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു. ടൈപ്പ് 2 പ്രമേഹത്തിന്റെ സാധ്യത കുറയ്ക്കുന്നത് നാഡി ക്ഷതം, വൃക്കരോഗം, കാഴ്ച പ്രശ്‌നങ്ങള്‍ തുടങ്ങിയ അനുബന്ധ സങ്കീര്‍ണതകള്‍ തടയാന്‍ സഹായിക്കുന്നു.

മെച്ചപ്പെട്ട ദന്താരോഗ്യം

ദന്തക്ഷയത്തിനും മോണരോഗത്തിനും പ്രധാന പങ്കുവഹിക്കുന്നത് പഞ്ചസാരയാണ്. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് പല്ലിനുണ്ടാകുന്ന ദ്വാരങ്ങളുടെയും വായിലെ അണുബാധയുടെയും സാധ്യത കുറയ്ക്കുന്നു. 

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു

പഞ്ചസാരയുടെ അമിത ഉപയോഗം അണുബാധകള്‍ പിടിപെടുന്നത് എളുപ്പമാക്കുന്നു. പഞ്ചസാര കുറയ്ക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. ശക്തമായ രോഗപ്രതിരോധ സംവിധാനം അണുബാധകളെ ചെറുക്കാനും രോഗങ്ങളില്‍ നിന്ന് വേഗത്തില്‍ സുഖം പ്രാപിക്കാനുമുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.

മെച്ചപ്പെട്ട ദഹന ആരോഗ്യം

പഞ്ചസാര കുറയ്ക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മെച്ചപ്പെട്ട ദഹന ആരോഗ്യം, വയറുവേദന, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍, അസ്വസ്ഥത എന്നിവ കുറയ്ക്കുകയും ഉദരത്തിലെ നല്ല ബാക്ടീരിയയുടെ എണ്ണം കൂടാനും കാരണമാകും. 


പഞ്ചസാരയ്ക്ക് പകരമായി പനംചക്കര, ശര്‍ക്കര, ഓര്‍ഗാനിക് ഹണി എന്നിവ ഉപയോഗിക്കാവുന്നതാണ്. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

uae
  •  14 hours ago
No Image

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് ഇന്ത്യ

National
  •  15 hours ago
No Image

നിപ അപ്ഡേറ്റ്; മലപ്പുറത്ത് 7 പേര്‍ക്ക് കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 166 പേര്‍

Kerala
  •  15 hours ago
No Image

"തങ്ങളുടെ ഭാഷ സംസാരിച്ചില്ലെങ്കിൽ പണമില്ല"; മുംബൈയിൽ പിസ്സ ഡെലിവറി ബോയോട് സ്ത്രീയുടെ ഡിമാൻഡ്

National
  •  16 hours ago
No Image

അബൂദബിയില്‍ ചട്ടലംഘനം നടത്തിയ അഞ്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

uae
  •  16 hours ago
No Image

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം

Kerala
  •  16 hours ago
No Image

സുപ്രഭാതം എജ്യൂ എക്‌സ്‌പോ നാളെ

Kerala
  •  17 hours ago
No Image

2025ലെ സാലിക്കിന്റെ ലാഭത്തില്‍ വര്‍ധന; വര്‍ധനവിനു കാരണം പുതിയ ടോള്‍ ഗേറ്റുകളും നിരക്കിലെ മാറ്റവും

uae
  •  17 hours ago
No Image

കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; പുഴയിൽ കുടുങ്ങിയ ആളെ നാട്ടുകാർ രക്ഷപ്പെടുത്തി

Kerala
  •  17 hours ago
No Image

എന്റെ കേരളം പ്രദര്‍ശന വിപണന കലാമേള; പത്തനംതിട്ടയിൽ16 മുതല്‍

Kerala
  •  17 hours ago