പാലം ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍; വ്യോമസേന ഹെലികോപ്റ്ററുകള്‍ വയനാട്ടിലേക്ക്
കല്‍പറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നു. ദുരന്തസ്ഥലത്തേക്കെത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത സാഹചര്യമാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതിനാല്‍ വന്‍പ്രതിസന്ധിയാണ്. സംസ്ഥാന സര്‍ക്കാര്‍ എയര്‍ലിഫ്റ്റിങ്ങിനുള്ള സാധ്യതകള്‍ തേടുന്നുണ്ട്.സുലൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ ഉടന്‍ സ്ഥലത്തെത്തും.
കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കിലും എയര്‍ലിഫ്റ്റിങ് വഴി രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും രണ്ടു കമ്പനി എന്‍ഡിആര്‍എഫ് ടീം കൂടെ രക്ഷാപ്രവര്‍ത്തനത്തിനായി എത്തും. മുണ്ടക്കൈയില്‍ രണ്ടുതവണയാണ് ഉരുള്‍പ്പൊട്ടിയത്. 15 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധിവാഹനങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തിട്ടുണ്ട്. പൊലിസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."