പ്രവാസികൾക്ക് ആശ്വസിക്കാം, ബയോമെട്രിക് രജിസ്‌ട്രേഷനുള്ള സമയം നീട്ടി കുവൈത്ത്
കുവൈത്ത്: കുവൈത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് (വിരലടയാളം) രജിസ്‌ട്രേഷനുള്ള സമയം നീട്ടി നല്കി കുവൈത്ത് സർക്കാർ. കുവൈത്ത് പൗരൻമാർക്ക് സെപ്തംബർ 30വരെയും പ്രവാസികൾക്ക് ഡിസംബർ 30 വരെയും സമയം നൽകിയിരിക്കുന്നത്. ഈ തീയതിക്ക് ശേഷം ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കാത്തവരുടെ ഇടപാടുകൾക്ക് തടസ്സം നേരിടുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ഡയറക്‌ടർ ജനറൽ മേജർ ജനറൽ ഈദ് അൽ ഒവൈഹാൻ അറിയിച്ചു.
കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 60 ശതമാനം പേരാണ് ഇതുവരെ ബയോമെട്രിക് റജിസ്ട്രേഷൻ പൂർത്തിയാക്കിയതെന്നാണ് കണക്കുകൾ. എന്നാൽ ഇനിയും 22 ശതമാനം കുവൈത്തികളും 28.5 ശതമാനം പ്രവാസികളും റജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും വീടുകളിലും ആശുപത്രികളിലും വച്ച് തന്നെ വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ അവലംബിച്ചു വരികയാണ്.. ഇതിനായി ഒരു കമ്പനിയുമായി കരാറിൽ ഏർപ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."