HOME
DETAILS

ജിഫ്രി തങ്ങള്‍ വയനാട് സന്ദര്‍ശിച്ചു 

  
Web Desk
August 02, 2024 | 9:05 AM

jifri thangal visited wayanad

കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സമസ്ത നേതാക്കള്‍ വയനാട് സന്ദര്‍ശിച്ചു. ജുമുഅ നിസ്‌കാരത്തിന് മേപ്പാടി ജുമാ മസ്ജിദില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ജനാസ നിസ്‌കാരത്തിനും പ്രത്യേക പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സമസ്ത പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഇതുമായ.ി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നുണ്ട്. സര്‍ക്കാറുമായും ഉദ്യോഗസ്ഥരുമായുമൊക്കെ സമസ്ത ബന്ധപ്പെടും. ദുരിതം ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒറ്റക്കെട്ടായി കൈയ്‌മെയ് മറന്ന് പ്രവര്‍ത്തിക്കണം- ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കവേ തങ്ങള്‍ പറഞ്ഞു. 

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ പി. പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് എന്നിവര്‍ക്ക് പുറമെ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗങ്ങള്‍, സമസ്തയുടെ പോഷക സംഘടന നേതാക്കള്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 301 പേരാണ് മരിച്ചത്. 105 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേരാണുള്ളത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് ക്യാംപുകളില്‍ കഴിയുന്നത്. 

രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം ഇന്നലെ വൈകിട്ടോടെ തുറന്നിരുന്നു. ഇതുവഴി മണ്ണും ചെളിയും മാറ്റി രക്ഷാദൗത്യം സുഗമമാക്കാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഇന്ന് മുതല്‍  മുണ്ടക്കൈയിലേക്ക് എത്തിക്കും. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. ഇതിനായി 40 ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.

ടീഷര്‍ട്ടും തയ്പിച്ച് ചുമ്മാ നടക്കുന്നവരല്ല, ജീവന്‍ പോലും വകവെക്കാതെ ദുരന്തഭൂമിയിലിറങ്ങിയ പോരാളികള്‍; കണ്ടറിയുക വിഖായയുടെ സന്നദ്ധസേവകരെ 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2000 രൂപയുടെ തർക്കം: കുഴൽ കിണർ പൈപ്പിൽ ഗ്രീസ് പുരട്ടി ക്രൂരത; തൊഴിലാളികളെയും വാഹനവും കസ്റ്റഡിയിലെടുത്ത് പൊലിസ്

crime
  •  13 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കാസർകോഡ് ജില്ലയിലെ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(8-12-2025) അവധി

Kerala
  •  13 hours ago
No Image

തീവ്രവാദ ബന്ധം, കോപ്പിയടി ആരോപണം; മുസ്‌ലിം ബ്രദർഹുഡ് നേതാവ് താരിഖ് അൽ-സുവൈദാന്റെ പൗരത്വം റദ്ദാക്കി കുവൈത്ത്

Kuwait
  •  14 hours ago
No Image

2026 ലോകകപ്പ് നേടുക ആ അഞ്ച് ടീമുകളിൽ ഒന്നായിരിക്കും: പ്രവചനവുമായി മെസി

Football
  •  14 hours ago
No Image

വണ്ടൂരിൽ ബാറിൽ യുവാവിന്റെ ആക്രമണം: രണ്ട് ജീവനക്കാർക്ക് കുത്തേറ്റു, മദ്യക്കുപ്പികളും ഫർണിച്ചറുകളും തകർത്തു

Kerala
  •  14 hours ago
No Image

പോക്സോ കേസിൽ എട്ട് വർഷം ജയിലിൽ; ഒടുവിൽ തെളിവില്ലെന്ന് കണ്ട് 56-കാരനെ വെറുതെവിട്ട് കോടതി

National
  •  14 hours ago
No Image

കൊണ്ടോട്ടിയിൽ എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

Kerala
  •  15 hours ago
No Image

​ഗസ്സയിലെ കുരുതിയിൽ പങ്കാളികളായ ഇസ്റാഈലി സൈനികരുടെ മാനസികാരോ​ഗ്യം തകരുന്നതായി റിപ്പോർട്ട്; ദിവസങ്ങൾക്കിടെ ജീവനൊടുക്കിയത് രണ്ട് സൈനികർ

International
  •  15 hours ago
No Image

ട്രെയിൻ കടന്നുപോകുമ്പോൾ പുറത്തേക്ക് പാഴ്സലുകൾ വലിച്ചെറിയുന്നു; നാട്ടുകാർ വിളിച്ചുപറഞ്ഞു, യുവതി 8 കിലോ കഞ്ചാവുമായി പിടിയിൽ

crime
  •  15 hours ago
No Image

ബാഴ്സലോണ കാരണം ആ ടീമിനായി കളിക്കുകയെന്ന എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കാരമായില്ല: മെസി

Football
  •  15 hours ago